തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ തന്നോട് ചെയ്തത് അനീതിയാണെന്ന് പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിവിന്റെ സഹോദരന് ശ്രീജിത്ത്. ഇപ്പോഴുണ്ടായ കാര്യങ്ങളൊക്കെ നേരത്തെ ചെയ്യാന്‍ കഴിയുമായിരുന്നതാണ്. എന്നാല്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്.
സംസ്ഥാന സര്‍ക്കാര്‍ തീരുമാനങ്ങളില്‍ തൃപ്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീജീവിന്റെ മരണം സി.ബി.ഐ അന്വേഷിക്കുന്നത് സംബന്ധിച്ച ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള എം.വി.ജയരാജനില്‍ നിന്നും കൈപ്പറ്റിയ ശേഷമാണ് ശ്രീജിത്തിന്റെ പ്രതികരണം.
അതേസമയം, 770 ദിവസമായി തുടരുന്ന തന്റെ സമരം സി.ബി.ഐ അന്വേഷണത്തിന്റെ വിജ്ഞാപനം ഇറങ്ങിയത് കൊണ്ട്മാത്രം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത് പറഞ്ഞു. ആദ്യം കേസിന്റെ നടപടിക്രമങ്ങള്‍ തുടങ്ങട്ടെ. അന്വേഷണ ഉദ്യോഗസ്ഥരെയും അന്വേഷണത്തെയും നോക്കിയതിന് ശേഷം സമരം അവസാനിപ്പിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.
Discussion about this post