കണ്ണൂര്‍: ആര്‍എസ്എസിനെയും ബിജെപിയേയും വെല്ലുവിളിച്ച് സിപിഎം നേതാവ് ഇപി ജയരാജന്റെ പ്രകോപനകരമായ പ്രസംഗം. പാന്നൂരില്‍ സിപിഎം പ്രവര്ത്തകന് വിനോദനെ കൊല ചെയ്ത സംഘപരിപാറും, ബിജെപിയും അനുഭവിക്കുമെന്ന് ജയരാജന് പറഞ്ഞു.
പാനൂരില്‍ അനുസ്മരണ യോഗത്തിലാണ് ഇപി ജയരാജന്റെ മുന്നറിയിപ്പ്. ഇതോടു കൂടി ഒന്നും അവസാനിക്കുന്നില്ലെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ബോംബ് പൊട്ടിത്തെറിച്ച് സിപിഎം പ്രവര്‍ത്തകനായ വിനോദന്‍ കൊല്ലപ്പെട്ടിരുന്നു. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സിപിഎം പറയുന്നത്. എന്നാല്‍ കയ്യിലിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് വിനോദന്‍ മരിച്ചതെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നു.
Discussion about this post