മുബൈ: ‘ഹാഫ് ഗേള്‍ ഫ്രണ്ട്’ എന്ന പുതിയ നോവലിന്റെ രചയിതാവ് ചേതന്‍ ഭഗത്തിനെതിരെ ഒരു കോടി രൂപയുടെ മാനനഷ്ടകേസ്. ബിഹാറിലെ ഡ്യൂംറാവോണ്‍ രാജവംശത്തിലെ ഇളമുറക്കാരനായ ചന്ദ്രവിജയ് സിംഗ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ്. കുടുംബത്തിലെ പുരുഷന്മാരെയെല്ലാം മദ്യപാനികളും ചൂതാട്ടക്കാരായുമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് പറഞ്ഞാണ് സിംഗ് ഡല്‍ഹി കോടതിയെ സമീപിച്ചത്.
ഡ്യൂംറാവോണിലെ അവസാനത്തെ രാജാവായിരുന്ന ബഹദൂര്‍ കമല്‍ സിംഗിന്റെ ഇളയ മകനാണ് ചന്ദ്രവിജയ് സിംഗ്, ചേതന്‍ ഭഗതിനെ കൂടാതെ പുസ്തകത്തിന്റെ പ്രസാധകരായ രൂപ പബ്ളിക്കേഷന്സിനെയും കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. പുസ്തകത്തിലെ തെറ്റുകള്‍ പരിഹരിച്ച് പുന:പ്രസിദ്ധീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ മേയ് ഒന്നിനകം നേരിട്ടോ അല്ലാതെയോ ഹാജരാവാന്‍ ചേതന്‍ ഭഗതിനോടും മറ്റു കക്ഷികളോടും കോടതി നിര്‍ദ്ദേശിച്ചു.
Discussion about this post