പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ ആദി നാളെയാണ് തിയറ്ററുകളില്‍ എത്തുന്നത്. ഫാമിലി എന്റര്ട്രെയിനറായ ചിത്രത്തെ വരവേല്‍ക്കാന്‍ തിയറ്ററുകളും ആരാധകരും ഒരുങ്ങി കഴിഞ്ഞു.
ഇതിനിടയിലാണ് ആദിയില്‍ മോഹന്‍ലാലും അഭിനയിച്ചിരിക്കുന്നുവെന്ന വാര്‍ത്ത പുറത്തു വരുന്നത്. ഒരു റെസ്റ്റോറന്‍രില്‍ ചിത്രീകരിച്ച സീനില്‍ മോഹന്‍ലാലും കുടുംബവും ഭാഗമാകുന്നുവെന്നാണ് വാര്‍ത്തകള്‍.
ചിത്രീകരണത്തിന് മുമ്പ് തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമാണ് ആദി. പ്രണവ് ചിത്രത്തിലൂടെ മലയാളത്തില്‍ ആദ്യമായി പാര്‍ക്കൗര്‍ വരുന്നു എന്നതും പ്രത്യേകതയാണ്. ആക്ഷന്‍ രംഗങ്ങളം മനോഹരമാക്കാന്‍ പ്രണല് അക്രോബാറ്റിക് രീതിയിലുള്ള ശാരീരികാഭ്യാസമായ പാര്‍ക്കൗര്‍ പരിശീലിച്ചിരുന്നു. എന്നാല്‍ ചിത്രം ആക്ഷന്‍ പ്രാധാന്യമുള്ളതല്ല എന്നാണ് സംവിധായകന് ജിത്തു ജോസഫ് പറയുന്നത്.
Discussion about this post