ജയ്പുര്‍: രാജസ്ഥാനില്‍ ഇന്ന് വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ടെടുപ്പ്. ആല്‍വാര്‍, ആജ്മീര്‍ ലോക്സഭാ മണ്ഡലങ്ങളിലേക്കും മണ്ഡല്‍ഗഡ് നിയമസഭാ സീറ്റിലേക്കും ആണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബംഗാളില്‍ ഉലുബെറിയ ലോകസഭ മണ്ഡലത്തിലേക്കും, നോപേര നിയമസഭ മണ്ഡലത്തിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ്.
ഫെബ്രുവരി ഒന്നിനു വോട്ടെണ്ണും. രാജസ്ഥാനില്‍ 38 ലക്ഷം വോട്ടര്‍മാരാണ് ആകെയുള്ളത്. 23 സ്ഥാനാര്‍ഥികള്‍ ആജ്മീറില്‍ ജനവിധി തേടുന്പോള്‍ 11 പേരാണ് ആല്വാറിലുള്ളത്. മണ്ഡല്‍ഗഡ് നിയമസഭാ മണ്ഡലത്തില്‍ എട്ടു സ്ഥാനാഥികള്‍ മത്സരിക്കുന്നു. മൂന്നു മണ്ഡലങ്ങളും ബിജെപി പ്രതിനിധാനം ചെയ്തിരുന്നതാണ്. സന്‍വര്‍ ലാല്‍ ജാട്ട്(ആജ്മീര്‍), ചാന്ദ് നാഥ്(ആല്‍വാര്‍), കീര്‍ത്തികുമാരി(മണ്ഡല്‍ഗഡ്) എന്നിവരുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
തൊഴില്‍മന്ത്രി ജസ്വന്ത് സിംഗ് യാദവാണ് ആല്‍വാറില്‍ ബിജെപി സ്ഥാനാര്‍ഥി. മുന്‍ എംപി കരണ്‍ സിംഗ് യാദവാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ആജ്മീറില്‍ സന്‍വര്‍ ലാല്‍ ജാട്ടിന്റെ മകന് രാംസ്വരൂപ് ലംബ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നു. മുന്‍ എംഎല്‍എ രഘു ശര്‍മയാണു കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനവിധി തേടുന്നത്.
Discussion about this post