ഈ മാസം ചില ദേശീയ മാധ്യമങ്ങളില്‍ പ്രത്യാക്ഷപ്പെട്ട ഐഷ്വര്യറായിയുടെ ചിത്രം വര്‍ണവിവേചനം നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വനിത സംഘടന പ്രവര്‍ത്തകര്‍ നടി ഐശ്വര്യ റായ്ക്ക് തുറന്ന കത്തയച്ചത്.
സര്‍വ്വാഭരണ വിഭൂഷിതയായ മോഡല്‍ അടിമയായ ബാലന്റെ കുടയ്ക്ക് കീഴേ വിശ്രമിക്കുന്ന ചിത്രമാണ് കല്യാണ്‍ ജുവ്വല്ലേഴ്സിന്റെ പരസ്യത്തിലുള്ളത്.
പരസ്യം കാണുക-
ആഭരണവില്പന ലക്ഷ്യമാക്കി ഫാന്റസി ഇമേജുകളിലൂടെ സൃഷ്ടിച്ച പരസ്യത്തില്‍ പങ്കെടുത്തത് അതേ കുറിച്ച് ബോധവതിയായാണ് എന്ന് കരുതുന്നില്ലെന്നും ബാലവേലയെയും വര്‍ണവിവേചനത്തെയും ദൃശ്യവത്ക്കരിക്കുകയാണ് പരസ്യമെന്നും കത്തില്‍ വിവരിക്കുന്നുണ്ട്.
ഉത്പന്നം വിറ്റഴിക്കുന്നതിനായി ഒരു കുട്ടിയെ നിയമവിരുദ്ധമായ രീതിയില്‍ ചിത്രീകരിച്ചതിനും കറുത്തനിറം അടിമത്തത്തിന്റെ ചിഹ്നമാണെന്ന രീതിയില്‍ ചിത്രീകരിച്ചതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. പരസ്യത്തിലൂടെ അടിമത്വം, ബാലവേല, സവര്‍ണ്ണമേധാവിത്വം, വംശീയത എന്നിവയെ പ്രോത്സാഹിപ്പിക്കാന്‍ പരസ്യം ശ്രമിക്കുന്നുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
17, 18 നൂറ്റാണ്ടുകളിലെ കോളോണിയന്‍ പോട്രൈറ്റുകളിലെ വെളുത്ത വര്‍ഗ്ഗക്കാരുടെ വരേണത്യം വ്യക്തമാക്കുന്ന കലാസൃഷ്ടികള്‍ക്ക് സമാനമാണ് പരസ്യത്തിലുപയോഗിച്ചിരിക്കുന്ന ചിത്രവും. ഇത് വ്യക്തമാക്കുന്ന പോട്രൈറ്റുകളുടെ പകര്‍പ്പുകളും കത്തിനൊപ്പം അടക്കം ചെയ്തിട്ടുണ്ട്.
റാസിസം ഇന്നും ആഗോള യാഥാര്‍ത്ഥ്യമാണ്. നമുക്ക് അതിനെതിരെ പോരാടേണ്ടതുണ്ട്. രണ്ടാമതായി ഇന്ത്യയില്‍ ബാലവേല ഇന്നും നിലനില്‍ക്കുന്നുണ്ട് നമുക്ക് അതിനെ ചെറുക്കേണ്ടതുണ്ട്.
മൂന്നാമതായി 14 വയസ്സിന് താഴേയുള്ള കുട്ടികള്‍ സ്കൂളില്‍ പോകുന്നുവെന്ന് ഉറപ്പ് വരുത്താന്‍ ബാധ്യതയുണ്ട്. കുട്ടികളെ അടിമകളായി ഉപയോഗിക്കുന്നത് തെറ്റില്ലെന്ന് ധാരണയുണ്ടാക്കുന്നതാണ് പരസ്യമെന്നും കത്തില്‍ വിമര്‍ശനമുണ്ട്.
2013 മെയില്‍ ല്‍ പാക്കിസ്ഥാനി ഡിസൈനര്‍ ആംന അക്വീല്‍ നടത്തിയ ഫോട്ടോ ഷൂട്ടില്‍ വെളുത്ത വര്‍ഗ്ഗക്കാരിയായ മോഡലിന് കറുത്ത വര്‍ഗ്ഗക്കാരനായ ബാലന് കുടപിടിച്ച് നില്‍ക്കുന്നത് ചിത്രീകരിച്ചത് വലിയ വിവാദമായിരുന്നു.
ഇതിന് സമാനമാണ് കല്യാണിന്റെ ഫാന്റസി പരസ്യമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പരസ്യം സംബന്ധിച്ച് ഐശ്വര്യ റായിയുടെ പ്രതികരണവും നടപടിയും എന്തെന്ന് അറിയിക്കാനും എഴുത്തുകാരിയും ഫെമിനിസ്റ്റുമായ ഫറ നഖ്വി, നിഷ അഗര്‍വാള്‍, ഏണാക്ശി ഗാംഗുലി, മധു മെഹറ, ശാന്ത സിന്‍ഹ, ഹര്‍ഷ മാന്‍ഡര്‍, മൃദുല ബജാജ് എന്നിവര്‍ അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കല്യാണ്‍ ജ്വല്ലേഴ്സിനും കത്തിന്റെ പകര്‍പ്പ് അയച്ച് കൊടുത്തിട്ടുണ്ട്.
Discussion about this post