കോട്ടയം: കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധമെന്ന കേരള കോണ്‍ഗ്രസ് ചെയര്മാന് കെ.എം മാണിയ്ക്ക് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് പി.ജെ ജോസഫിന്റെ തിരുത്ത്. കേരള കോണ്‍ഗ്രസ് മുഖപത്രമായ ‘പ്രതിഛായ’യില്‍ പാര്‍ട്ടി ചെയര്മാന് കെ.എം മാണി എഴുതിയ ലേഖനത്തെ പി.ജെ ജോസഫ്.തിരുത്തിയത് മാണിയുടെ എല്ഡിെഫിലേക്ക് ചേക്കേറാനുള്ള നീക്കത്തിലുള്ള ഭിന്നതയാണെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിന് ഇപ്പോള്‍ കര്‍ഷക വിരുദ്ധ നിലപാട് ഇല്ല. കര്‍ഷക വിരുദ്ധ നിലപാട് എടുത്തപ്പോഴേല്ലാം കോണ്‍ഗ്രസിനെ തിരുത്തിയിട്ടുണ്ട്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന നിലപാട് പിന്നീട് എടുക്കുമെന്നും ജോസഫ് പ്രതികരിച്ചു.
പാര്‍ട്ടിയില്‍ എടുക്കുന്ന പല തീരുമാനങ്ങളിലും ജോസഫ് പക്ഷത്തിന് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുകയാണ് ഈ നിലപാട്. ഇന്നലെ പുറത്തിറങ്ങിയ ‘പ്രതിഛായ’യില്‍ ആയിരുന്നു മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെ വിമര്‍ശിച്ച് മാണി ലേഖനം എഴുതിയത്. കര്‍ഷകരെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചത് യു.പി.എ സര്‍ക്കാരിന്റെ കാലത്താണ്. ഗാഡ്ഗില്‍, കസ്തൂരി രംഗന് റിപ്പോര്‍ട്ടുകള്‍ വന്നത് കോണ്‍ഗ്രസ് കേരളവും കേന്ദ്രവും ഭരിച്ചപ്പോഴാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായതും യു.പി.എയുടെ ഭരണകാലത്താണ്. മലയോര മേഖലയില്‍ പട്ടയ വിതരണത്തെ ചോദ്യം ചെയ്തത് കോണ്‍ഗ്രസ് നേതാക്കളാണെന്നും പ്രതിഛായയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
Discussion about this post