തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ടിവരുമെന്നു മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഡീസല്‍ വിലവര്‍ധന മോട്ടോര്‍ വ്യവസായത്തെ ദോഷകരമായി ബാധിച്ചെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പണിമുടക്ക് ഒഴിവാക്കാന്‍ ബസ് ഉടമകള്‍ നിരക്കുവര്‍ധന ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരം നടപടി വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ ബുധനാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്കു നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്നായിരുന്നു ആവശ്യം. പിന്നീട്, മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം മാറ്റി
്. ഡീസല്‍ വിലവര്‍ധന ഉള്‍പ്പെടെ കണക്കിലെടുത്തു ബസ് നിരക്ക് വര്‍ധിപ്പിക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രന് കമ്മിഷന്റെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ വൈകാതെ തീരുമാനമെടുക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. എട്ട് രൂപ മിനിമം ചാര്‍ജ്ജ് ആക്കണമെന്നാണ് കമ്മീഷന് റിപ്പോര്‍ട്ട്.
Discussion about this post