ഡല്‍ഹി : വാഗാ അതിര്‍ത്തിയുടെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ഫെവി ക്വിക്കിന്റെ പരസ്യത്തിനെതിരെ ബിജെപി എംപി രംഗത്തെത്തി. ലോകകപ്പ് ക്രിക്കറ്റ് മത്സരവേളയില്‍ പുറത്തിറങ്ങിയ ഫെവിക്വിക്ക് പരസ്യം ഇന്ത്യ വിരുദ്ധമാണെന്നാരോപിച്ച് ബിജെപി എംപി മാളവ്യയാണ് രംഗത്തെത്തി.
വാഗാ അതിര്‍ത്തിയില്‍ വെച്ച് നടക്കുന്ന പരേഡിനിടെ പാക് പട്ടാളക്കാരിന്റെ കീറിയ ഷൂ ഇന്ത്യന്‍ പട്ടാളക്കാരന് ഒട്ടിച്ച് ശരിയാക്കാന്‍ സഹായിക്കുന്നതാണ് പരസ്യം. പരസ്യം നിരോധിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പരസ്യത്തിന്റെ ക്രിയേറ്റര്‍, എഴുത്തുകാരന്, സംവിധായകന് എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മാളവ്യ ലോക്സഭയില്‍ ആവശ്യപ്പെട്ടു. പരസ്യം രാജ്യവിരുദ്ധമാണ്. രാജ്യത്തിനുവേണ്ടി ജീവന് ത്യജിച്ച സൈനികരെ അപമാനിക്കുന്നത് തുല്യമാണ് പരസ്യമെന്നും മാളവ്യ സഭയില്‍ വ്യക്തമാക്കി.
Discussion about this post