കേന്ദ്ര ബജറ്റിലിലെ പ്രഖ്യാപനങ്ങളും കേന്ദ്ര പദ്ധതികളും കണ്ടാണ് ഡോ. തോമസ് ഐസക് സംസ്ഥാന ബജറ്റില്‍ പല പദ്ധതികളും പ്രഖ്യാപിച്ചത് എന്ന് വിലയിരുത്തല്‍.എല്ലാവര്ക്കും വീട് തുടങ്ങിയ കേന്ദ്ര പദ്ധതികളൊക്കെ ഏത് പേരില്‍ വരുമെന്ന് നോക്കാമെന്ന വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയും രംഗത്തുണ്ട്.
52 യെില്‍വേ ഓര്‍വര്‍ ബ്രിഡ്ജുകള്‍ പണിയുമെന്നും ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ പൂര്‍ത്തിയായാല്‍ ആവശ്യക്കാര്‍ക്കെല്ലാം വീടുകളിലേക്ക് ഗ്യാസ് കണക്ഷന് നല്‍കുമെന്നും സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിക്കുന്നത് കേന്ദ്ര പദ്ധതിയുടെ തണലില്‍ ആണെന്നാണ് കണ്ടെത്തല്‍. ടൂറിസം പദ്ധതികള്‍ ശക്തിപ്പെടുത്തുമെന്നും 2859 കോടിയുടെ പിന്നാക്ക ക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്നും പറയുന്നത് കേന്ദ്ര ബജറ്റിലെ കണക്കുകള്‍ കണ്ടാണ്. 96,000 കോടി രൂപയാണ് കേന്ദ്രം പിന്നാക്ക ക്ഷേമത്തിനു വകയിരുത്തിയിട്ടുള്ളത്. പട്ടിണിരതഹിത സംസ്ഥാനം കേന്ദ്രത്തിന്റെ പൊതുവിതരണ സംവിധാനത്തിലൂന്നിയാണെന്നും വിദ്യാഭ്യാസ രംഗത്തെ പരിഷ്കരണ പ്രഖ്യാപനങ്ങള്‍ക്കെല്ലാം അടിത്തറ കേന്ദ്ര സഹായമാണെന്നും ജന്മഭൂമി പത്രം പറയുന്നു ബാംബുൂ മിഷന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 1290 കോടിയാണ്. കേരളം ബാംബൂ മേഖലയില്‍ 10 കോടി ചെലവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നുത്.
സര്‍ഗ്ഗാത്മകമായി ബജറ്റില്‍ ഒന്നുമില്ല എന്നാണ് വിമര്‍ശകര്‍ പറയുന്നത്.
തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് വെറും രാഷ്ട്രീയ പ്രസംഗം മാത്രമായിരുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറയുന്നു. അയലത്തെ പറമ്പിലെ പുല്ലു കണ്ട് പശുവിനെ വളര്‍ത്തുന്ന നാട്ടിന് പുറത്തുകാരനെയാണ് ഐസക് ഓര്‍മ്മിപ്പിക്കുന്നതെന്നും രമേശ് പറഞ്ഞു.
ബജറ്റ് ഭാവനയില്‍ കെട്ടിയുയര്‍ത്തിയ ഒരു കടലാസ് സൗധമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം.ജിഎസ്ടി നിലവില്‍ വന്നതോടെ നികുതികള്‍ക്ക് മേലുള്ള സര്‍ക്കാരിന്റെ അധികാരം നഷ്ടപ്പെട്ടിട്ടും തോമസ് ഐസക്ക് 950 കോടി രൂപയുടെ നികുതി ബാധ്യതകള്‍ തന്ത്രപരമായും നിര്‍ദാക്ഷിണ്യമായും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു
.തോമസ് ഐസക് ഇന്ന് അവതരിപ്പിച്ചത് സാങ്കല്‍പ്പിക ബജറ്റാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ആരോപിച്ചു.
Discussion about this post