‘മെയ്ക് ഇന്‍ ഇന്ത്യ’ചൈനയ്ക്ക് വലിയ തിരിച്ചടിയാവുമെന്ന് വിലയിരുത്തല്‍. കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിച്ച ബജറ്റ് തീരുമാനം കൂടി വന്നതോടെ ആപ്പിള്‍ പോലെയുള്ള കമ്പനികള്‍ ചൈനയിലെ നിര്്മാണ് അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് ചേക്കേറും.
മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് കീഴില്‍ ആപ്പിളിന്റെ ഐഫോണ്‍ എസ്ഇ നേരത്തെ തന്നെ നിര്‍മാണം തുടങ്ങിയിരുന്നു. വൈകാതെ ഐഫോണ്‍ 6എസും ഇന്ത്യയില്‍ നിര്‍മിക്കുമെന്നാണ് അറിയുന്നത്.ആപ്പിളിനു വേണ്ടി തയ്വാനില് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന വിന്സ്ട്രണ് ബെംഗളൂരുവിന് സമീപം സ്ഥലം വാങ്ങാന്‍ നീക്കം നടത്തുന്നതായി റിപ്പോട്ടുകള്‍ പുറത്തുവന്നു. ഇവിടത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്സ്ട്രണ് 15.7 കോടി ഡോളര്‍ മുടക്കുമെന്നാണ് അറിയുന്നത്.
ഇന്ത്യയില്‍ ആദ്യമായി നിര്‍മിച്ച ഐഫോണ്‍ SEയ്ക്കു പിന്നില്‍ വിന്സ്ട്രണ് കമ്പനിയുടെ കീഴിലുള്ള ഐസിടി സര്‍വീസ് മാനേജ്മെന്റ് സൊലൂഷന്‍സ് (ICT Service Management Solutions) ആണ്. ഇവരാണ് ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്ത് 100 ഏക്കര്‍ സ്ഥലം വാങ്ങാന്‍ ശ്രമിക്കുന്നത്. എന്നാല്‍, ഈ വര്ത്തകളോടു പ്രതികരിക്കാന്‍ ആപ്പിളും വിന്‍സ്ട്രണും വിസമ്മതിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിന്സ്്ട്രണ്ന്റെ പ്രതിനിധികള്‍ കര്‍ണ്ണാടക വ്യവസായ വകുപ്പു മന്ത്രിയുമായി ഇക്കാര്യത്തില്‍ ആഴ്ചകള്‍ക്കു മുന്‍പ് ചര്‍ച്ച നടത്തിയിരുന്നു.ഒരു പക്ഷേ, സ്ഥലം ദീര്‍ഘ കാലത്തേക്ക് വാടകയ്ക്കെടുക്കാന്‍ കരാര്‍ ഒപ്പിട്ടു കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ഈ ഭൂമിയില്‍ ആപ്പിളിനായി ഫോണിന്റെ അസംബിള്‍ യൂണിറ്റ് നിര്‍മിക്കുകയാകും ചെയ്യുക. ഇവിടെ ആദ്യം നിര്‍മിക്കുന്നത് ഐഫോണ്‍ 6s ആയിരിക്കുമെന്നും പറയുന്നു. ചൈനയിലേക്കാള്‍ ചിലവു കുറച്ച് ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കാന്‍ സാധ്യമാകുമോ എന്നതും ആപ്പിള്‍ പഠിക്കും.
ഐസിറ്റി അടുത്ത കാലത്ത് ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് യന്ത്രസാമഗ്രികള്‍ കൊണ്ടുവരാനുള്ള അനുവാദം വാങ്ങിയിരുന്നു. ഇവയായിരിക്കും ഐഫോണ്‍ നിര്‍മാണത്തിന് ഉപയോഗിക്കുക. ഇന്ത്യയില്‍ നിര്‍മിച്ചാല്‍ നികുതിയിനത്തില്‍ ആപ്പിളിന് ആനുകൂല്യങ്ങള്‍ കിട്ടുകയും അങ്ങനെ ഫോണ്‍ വില കുറച്ചു വില്‍ക്കുകയും ചെയ്യാം. ഇപ്പോള്‍ ആപ്പിളിന്റെ ഇന്ത്യയിലെ സാന്നിധ്യം ഏകദേശം മൂന്നു ശതമാനത്തില്‍ താഴെയാണ്. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന വിപണികളില്‍ ഒന്നായ ഇന്ത്യയില്‍ കമ്പനിക്ക് ഏറെ പ്രതീക്ഷയുണ്ട്.
ബജറ്റില്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഫോണുകളുടെയും ഇറക്കുമതി തീരുവ കൂട്ടുകയാണ്. ഇതാണ് കമ്പനികളെ ഇന്ത്യയില്‍ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ പ്രേരിപ്പിക്കുന്നത്. ചൈനയില്‍ പണിക്കൂലി കുതിച്ചു കയറുന്നുവെന്നതും ആപ്പിളിനെ പുതിയ സ്ഥലങ്ങളില്‍ നിര്‍മാണ സാധ്യതകള്‍ ആരായാന്‍ പ്രേരിപ്പിക്കുന്നു.. ആപ്പിളിന് പിന്നാലെ മറ്റ് മൊബൈല്‍, ഇലക്ട്രോണിക്സ് കമ്പനികളും ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റ് തുടങ്ങും. മെയ്ക് ഇന്‍ ഇന്ത്യയെ വിജയിപ്പിക്കാന്‍ ഇന്ത്യ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന പ്രതീക്ഷയും വിദേശ കമ്പനികള്‍ക്ക് ഉണ്ട്. ഫലത്തില്‍ ഇത്തരം നീക്കങ്ങള്‍ ഇലക്ടോണിക്സ് ഉത്പന്ന രംഗത്തെ പ്രമുഖരായ ചൈനയെ ആണ് പ്രതികൂലമായി ബാധിക്കുക.
Discussion about this post