ഫോണ്‍ കെണികേസില് മന്ത്രി എ.കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്ിനെതിരെ കോടതികളില്‍ പൊതുതാല്പര്യ ഹര്‍ജി നല്‍കിയത് മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ മുന്‍ പിഎയുടെ വീട്ടിലെ സഹായി. തോമസ് ചാണ്ടിയുടെ പി.എ ശ്രീകുമാറിന്റെ വീട്ടില്‍ കുട്ടികളെ നോക്കിയിരുന്ന സ്ത്രീയാണ് മഹാലഷ്മി എന്നാണ് വെളിപ്പെടുത്തല്‍. ഏഷ്യാനെറ്റ് ന്യൂസാണ് മഹാലഷ്മിയെ കണ്ടെത്തി വിവരങ്ങള്‍ പുറത്തു വിട്ടത്.
നേരത്തെ തിരുവനന്തപുരം മജിസ്ട്രേട്ട് കോടതിയില്‍ ശശീന്ദ്രന് എതിരായ കേസ് റദ്ദാക്കരുതെന്നും, പരാതിക്കാരിയായ പെണ്‍കുട്ടി പേടിച്ച് മൊഴി മാറ്റിയതാണ് എന്ന് കാണിച്ച് മഹാലഷ്മി എന്ന വീട്ടമ്മ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസ് ഇവരുടെ മേല്‍വിലാസം തേടിയെങ്കിലും അങ്ങനെയൊരു വിലാസത്തില്‍ ആളില്ല എന്ന് വ്യക്തമായി.
ശശീന്ദ്രനെതിരായ കേസ് കീഴ്കോടതി തള്ളിയതിനെ തുടര്‍ന്ന് മഹാലഷ്മി ഹൈക്കോടതിയിലും ഹര്‍ജി നല്‍കാനെത്തിയിരുന്നു. പൊതുതാല്പര്യമുള്ള കേസാണ് ഇതെന്നും കേസ് തള്ളിയത് റദ്ദാക്കണമെന്നും ഇവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഈ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിയിലാണ്. സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടിസ് അയക്കുകയും ചെയ്തു. തുടര്‍ന്ന് മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് മഹാലഷ്മി ശ്രീകുമാറിന്റെ വീട്ടിലെ ജോലിക്കാരിയാണെന്ന വിവരം പുറത്തുവിട്ടത്.
ഇതിനിടെ തോമസ് ചാണ്ടിയല്ല, ഗണേഷ് കുമാര്‍ എംഎല്‍എയാണ് ഇത്തരം ഗൂഢാലോചനയ്ക്ക് പിന്നിലെന്ന ആരോപണവുമായി എന്‍സിപി മുന്‍ അംഗം മുജീബ് റഹ്മാന് രംഗത്തെത്തി.
മഹാലഷ്മിയുടെ ഹര്‍ജിക്ക് പിന്നില്‍ ശ്രീകുമാറാണ് എന്ന് കരുതുന്നില്ലെന്നും അവര്‍ സ്വന്തം നിലക്ക് നല്‍കിയതാണെന്നും മഹാലഷ്മിയുടെ മകള്‍ ചാനലിനോട് പ്രതികരിച്ചു.
Discussion about this post