രഞ്ജിത് വിശ്വനാഥ് മേച്ചേരി-in facebook
നമ്മടെ മാമ്മ മാധ്യമരുടെ പിതൃശൂന്യത എത്രമാത്രം ഉണ്ടെന്നു അറിയണേല്‍ ഇപ്പൊ അവര്‍ കൊടുത്തു കൊണ്ടിരിക്കുന്ന അറ്റ്ലസ് രാമചന്ദ്രനെ കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധിച്ചാല്‍ മതി.
സാമ്പത്തീക കുറ്റ കൃത്യത്തിന്റെ പേരില്‍ ജയിലില്‍ കിടക്കുന്ന അദ്ദേഹത്തെ മോചിപ്പിക്കാന്‍ സുഷമ സ്വരാജ്ജിയും മറ്റും ഇപ്പൊ ഇടപെട്ടത് രാഷ്ട്രീയ മുതലെടുപ്പ് മാത്രം ആണെന്നാണ് അവരുടെ കണ്ടെത്തല്‍. അവര്‍ ഇടപ്പെട്ടില്ലേലും മൂന്നു വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ചു കിടക്കുന്ന അദ്ദേഹം ഈ വരുന്ന ആഗസ്റ്റില്‍ ജയില്‍ മോചിതനാവുമായിരുന്നെന്നു.
ഏഷ്യാനെറ്റ് ആണ് ഇത് തുടങ്ങി വെച്ചത്. ഉടനെ ബാക്കി മഞ്ഞകള്‍ അത് ഏറ്റെടുത്തു. അങ്ങിനെ ജാതിമത രാഷ്ട്രീയ ബന്ധം ഒന്നും നോക്കാതെ ഏവരുടെയും പ്രശ്നത്തില്‍ ഇടപെടുന്ന സുഷമാജിയെ അടക്കം മോശമായി അപമാനിച്ചു കൊണ്ട് ആ വാര്‍ത്ത വെച്ച് വേറെ ഊളകള്‍ ഇറങ്ങി.
ഇതേ മാമ്മ പത്രങ്ങള്‍ മറന്ന, അല്ലേല്‍ മറവി നടിച്ച ഒരു കാര്യമുണ്ട്. 22 ബാങ്ക് ശാഖകള്‍ വഴി 55 കോടി ദിര്‍ഹം ആണ് അറ്റ്ലസ് രാമചന്ദ്രന് വായ്പയായി എടുത്തിട്ടുള്ളത്. അതില്‍ 3.4 കോടി ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയ ഒരു കേസിന്റെ ശിക്ഷയായാണ് ഇപ്പൊ ജയിലില്‍ കിടക്കുന്നതു.
ബാക്കി കേസുകളുടെ വിധി വന്നിട്ടില്ല. വന്നാല്‍ നാല്പതു കൊല്ലത്തിനു മുകളില്‍ ഇനിയും ജയിലില്‍ കിടക്കേണ്ടി വരും. അത്തരത്തിലുള്ള 12 കേസുകള്‍ ആണ് ഇപ്പൊ നിലവിലുള്ളത്. അതില്‍ പതിനൊന്നു കേസുകള്‍ സുഷമാജിയും രാംമാധവ്ജിയും മറ്റും ഇടപ്പെട്ടു ഒത്തു തീര്‍പ്പാക്കി. ബാക്കി ഒന്നിന്റെ ചര്‍ച്ചകള്‍ നടക്കുന്നു. എന്നിട്ടു ഇതിനെയാണ് രാഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ മാമ്മകള് ഇപ്പൊ സ്വന്തം പിതൃശൂന്യതയുടെ പ്രതീകമായി ചിത്രീകരിക്കുന്നത്.
ഇവരുടെ പ്രധാന ആരോപണം ഇത്രനാളും കേന്ദ്രസര്‍ക്കാര്‍ എവിടെ ആരുന്നു എന്നാണു.
അറ്റ്ലസ് രാമചന്ദ്രന് ജയിലില്‍ കിടക്കുന്നതു സ്വാതന്ത്ര സമരത്തിന്റെ ഭാഗമായല്ല. യൂഎഇയിലെ ബാങ്കുകളില്‍ നിന്നും കോടിക്കണക്കിനു രൂപയുടെ ലോണ്‍ എടുത്തു തിരിച്ചടവ് മുടങ്ങിയതിനെ പേരിലാണ്.
ചെക്ക് കേസിലാണ്.
വിജയ്മല്യ നമ്മള്‍ക്ക് കുറ്റവാളി ആണേല്‍ അറ്റ്ലസ് രാമചന്ദ്രന് യൂഎഇക്കാര്ക്കും അത് പോലെ തന്നെയുള്ള കുറ്റവാളിയാണ്. അപ്പൊ അത്തരം കേസുകളില്‍ ഭാരത സര്‍ക്കാരിന് ഓടിച്ചെന്നു ഇടപെടാന്‍ പറ്റില്ല. ആ കടങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനും കഴിയില്ല.
പിന്നെ ഇപ്പൊ എന്തെ ഇടപെടാന്‍ എന്നാവും.
ബി.ജെ.പി. എന്‍.ആര്.ഐ. സെല്‍ കണ്‍വീനര്‍ ഹരികുമാറിന്റെ ഇടപെടല്‍ ആണ് ഇതിനു കാരണമായത്. പ്രവാസി സെല്ലുകളുടെ ചുമതല വഹിക്കുന്ന ആര്.എസ്.എസ്. നേതാവും ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറിയുമായ റാം മാധവ്ജി ദുബായിലെത്തിയപ്പോള്‍ പ്രശ്നം ഹരികുമാര്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. രാം മാധവിന്റെ നിര്‍ദേശപ്രകാരം കേരളത്തിലെ ബി.ജെ.പി. നേതാക്കളായ കുമ്മനംജിയും രാജഗോപാല്‍ജിയും കൂടി സുഷമാ സ്വരാജിനു ഇതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അറ്റ്ലസ് രാമചന്ദ്രന്റെ കുടുംബവും ഇവരെ കണ്ടു ചര്‍ച്ച നടത്തിയിരുന്നു.
അങ്ങിനെയാണ് സുഷമാജി ഇടപെട്ടത്.
അവരുടെ നിര്‍ദേശാനുസരണം ആണ് ഇന്ത്യന്‍ അംബാസിഡര്‍ നവദീപ് സിങ് സൂരി യു.എ.ഇ.യിലെ സെന്‍ട്രല്‍ ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തിയത്. ജയില്‍ മോചിതനായാല്‍ സ്വത്തുക്കള്‍ വിറ്റു കടങ്ങള്‍ വീട്ടാം എന്ന ധാരണയില്‍ ഇപ്പൊ 11 കേസുകള്‍ ഒത്തു തീര്പ്പായതു.
ഏഷ്യാനെറ്റ് ഇപ്പൊ തെറ്റിദ്ധാരണജനകമായ ഈ വാര്‍ത്ത ഇറക്കിയിരിക്കുന്നത് കോടിയേരിക്ക് വേണ്ടിയാണ്. സിവില്‍ കേസുള്ളവന്റെ പേരില്‍ ക്രിമിനല്‍ കേസൊന്നും ഇല്ലാ എന്ന സര്‍ട്ടിഫിക്കറ്റുമായി പതിമൂന്നു കോടിയെ വെളുപ്പിക്കാനും അവരെന്നെ ആയിരുന്നല്ലോ മുന്നില്‍. തന്റെ പാര്‍ട്ടിയോട് കൂറ് കാണിക്കാതെ ഇരിക്കാതിരിക്കാന്‍ ചീഫ് എഡിറ്റര്‍ ആയ ഗോവിന്ദ പിള്ള സഖാവിന്റെ മകന് എങ്ങിനെ കഴിയാനാ. കൂട്ടിനു ബിസിനസ് വേറെ രാഷ്ടീയം വേറെ എന്ന ഊള ചിന്തയും ആയി നടക്കുന്ന മുതലാളി കൂടി ആവുമ്പൊ. അപ്പൊ ഇതിന്റെ പേരില്‍ ഇതുവരെ കേരളം ഭരിച്ചിരുന്നവര്‍ മോശമായിരിക്കുന്ന ഈ സമയത്തു കേരള ബിജെപിക്ക് വല്ല നേട്ടവും ഉണ്ടായാലോ എന്ന ഭയം.
അത് അസ്ഥാനത്താണ് എന്നത് വേറെ കാര്യം.
എന്നാലും ഒന്നോര്‍ക്കണം..
ഒരു മലയാളിയായ പ്രവാസി വ്യവസായിയെ പുറത്തിറക്കാന്‍ സഹായിക്കാന്‍ വന്നതിന്റെ പേരിലാണ് കേരളത്തിലെ മാദ്ധ്യമങ്ങളും പ്രബുദ്ധ ജനങ്ങളും കൂടി രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയെ, കേരളത്തിലെ ബിജെപി നേതാക്കളെ വളരെ മോശമായി തന്നെ അപമാനിക്കുന്നത്.
അല്ലേലും പിതൃശൂന്യരുടെ അടുത്തുന്നു പിതൃശൂന്യത തന്നെ പ്രതീക്ഷിച്ചാല്‍ മതിയല്ലോ അല്ല
Discussion about this post