തൃശ്ശൂര്‍: ഐശ്വര്യ റായ് മോഡലായ വംശീയ വിരോധം നിറഞ്ഞതും ബാലവേലയെ പ്രോത്സാഹിപ്പിക്കുന്നതുമായ ചിത്രത്തോടെ വന്ന പരസ്യം കല്യാണ്‍ ജ്വല്ലേഴ്സ് പിന്‍വലിക്കുന്നു.
ഏപ്രില്‍ 17ന് ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച പരസ്യം വംശീയ അധിക്ഷേപം ,ബാലവേല തുടങ്ങിയ കാരണങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഏറെ വിവാദമായിരുന്നു. രാജവാഴ്ച്ചക്കാലത്തെ അടിമസമ്പ്രദായത്തെ ഓര്‍മ്മപ്പെടുത്തുന്ന കല്യാണ്‍ ജ്വല്ലറിയുടെ വിവാദ പരസ്യത്തില്‍ റുത്ത വര്‍ഗ്ഗക്കാരനായ കുട്ടി പിടിച്ച കുടയ്ക്ക് കീഴില്‍ കുലീനവേഷത്തില് ഇരിക്കുന്ന ഐശ്വര്യയുടെ ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്.
പരസ്യം വിവാദമായതിനെ തുടര്‍ന്നാണ് പരസ്യം പിന്‍വലിക്കുകയാണ് എന്ന് കല്യാണ്‍ ജ്വല്ലേഴ്സ് അറിയിച്ചത്. വംശീയമായി ആരെയും അധിക്ഷേപിക്കുന്നതിന് വേണ്ടി ഉദ്ദേശിച്ചിട്ടില്ല എന്നും , പരസ്യത്തിന്റെ ഭംഗി മാത്രമായിരുന്നു ലക്ഷ്യമെന്നും പരസ്യം പിന്‍വലിച്ചു എന്നറിയിച്ചു കൊണ്ട് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ കല്യാണ്‍ മാനെജ്മെന്റ് പറയുന്നു. പരസ്യത്തില്‍ തങ്ങള്‍ കാണാതെ പോയ ഇത്തരം ഒരു കാര്യം ചൂണ്ടി കാട്ടിയതിനും കല്യാണ്‍ നന്ദി പറഞ്ഞു.
കല്യാണ്‍ ജ്വല്ലേഴ്സിന്റെ വിവാദ പരസ്യത്തെ കുറിച്ച് വിശദീകരണവുമായി ഐശ്വര്യ റായ് രംഗത്തെത്തി. ഐശ്വര്യ മോഡലായ കല്യാണിന്റെ പരസ്യം വംശീയധിക്ഷേപമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള വനിത സംഘടനകളുടെ കത്തിലാണ് ഐശ്വര്യയുടെ വിശദീകരണം. പരസ്യത്തിന്റെ അന്തിമ ലേ ഔട്ട് തീരുമാനിക്കുന്നത് പരസ്യ ഏജന്‍സിയുടെ ക്രിയേറ്റീവ് ടീമാണെന്ന് ഐശ്വര്യ അറിയിച്ചു.
കറുത്ത വര്‍ഗ്ഗക്കാരനായ കുട്ടി കുലീന വേഷത്തില്‍ ഇരിക്കുന്ന ഐശ്വര്യക്ക് കുടി പിടിച്ച് നല്കുന്ന ചിത്രമാണ് പരസ്യത്തില്‍ ഉപയോഗിച്ചിരുന്നത്. ബാലവേലയെയും അടിമസമ്പ്രദായത്തെയും സൂചിപ്പിക്കുന്ന പരസ്യത്തില്‍ ഐശ്വര്യ അഭിനയിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പരസ്യത്തിനായി എടുത്ത തന്റെ ചിത്രവും ഐശ്യര്വ പുറത്ത് വിട്ടിട്ടുണ്ട്.
പരസ്യത്തിന്റെ മറ്റൊരു വശത്തെ കുറിച്ച് ചൂണ്ടികാണിച്ചതിന് നന്ദി. പരസ്യത്തിന്റെ അന്തിമ ലേ ഔട്ട് തീരുമാനിക്കുന്നത് പരസ്യ ഏജന്‍സിയുടെ ക്രിയേറ്റീവ് ടീമാണ്. പരസ്യവുമായി ബന്ധപ്പെട്ട വിവാദം ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും ഐശ്വര്യ മറുപടിയില്‍ പറയുന്നു.
ഏപ്രില്‍ 17 ന് ഹിന്ദു ദിനപത്രത്തിലാണ് വിവാദ പരസ്യം പ്രസിദ്ധീകരിച്ചത്.
Discussion about this post