കേരളത്തില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ചേലാകര്‍മം കേരളത്തിന്റെ ചില പോക്കറ്റുകളിലെങ്കിലും നടക്കുന്നുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്ന് എഴുത്തുകാരിയും കെനിയയിലെ വനിത വിമോചന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകയുമായ മോണിക്ക വാഞ്ചിരു ഒരു യഥാസ്ഥിതിക സമൂഹമായ കേരളത്തില്‍ ഇത് അസ്വസ്ഥതയുളവാക്കുന്ന വിഷയമാണ് എന്നത് മനസില്‍ വെയ്ക്കണമെന്നും അവര്‍ മാതൃഭൂമിയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
”ഞാന്‍ അതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഒട്ടേറെപേര്‍ അതിനോട് പ്രതികരിക്കാതിരുന്നപ്പോഴാണ് വിഷയത്തിന്റെ വ്യാപ്തി എനിക്ക് മനസിലായത്. എങ്കിലും ഈ വിഷയത്തിന്റെ വൈകാരികതയെ നമ്മള് മറികടക്കേണ്ടതുണ്ട്.”
-മോണിക്ക വാഞ്ചിരു
കെനിയയില്‍ ചേലാകര്‍മത്തിനെതിരെ പടപൊരുതുന്ന സംഘടനയായ എന്റിറ്റോ ആഫ്രിക്ക ഇനിഷ്യേറ്റീവിന്റെ സ്ഥാപകയാണ് മോണിക്ക
പെണ്‍കുഞ്ഞുങ്ങളുടെയും സുരക്ഷ സംബന്ധിച്ച് നടപടികള്‍ എടുക്കേണ്ടത് സര്‍ക്കാരാണ്. ചേലാകര്‍മം നടത്തണോ വേണ്ടയോ എന്നത് സംബന്ധിച്ച് പെണ്‍കുട്ടികള്‍ക്ക് തീരുമാനമെടുക്കാനുള്ള അവകാശമുണ്ടാകണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരണം. എങ്കില്‍ മാത്രമേ സ്ത്രീ സംരക്ഷണം ഉറപ്പുവരുത്താന്‍ സാധിക്കുകയുള്ളുവെന്നും അവര്‍ പറയുന്നു.
ചേലാ കര്‍മ്മം നടക്കുന്നത് ബാല്യത്തിലാണ്. അവിടെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. ചേലാ കര്‍മ്മത്തെ സാക്ഷരതയുമായി ബന്ധിപ്പിക്കരുതെന്നും, വിദ്യാഭ്യാസവുമായി അതിന് ബന്ധമില്ലെന്നും അവര്‍ പറയുന്നു.
Discussion about this post