ഡല്‍ഹി: നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ചു ടെലികോം അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായി) നിയമപ്രകാരം പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്ന്.
സേവനദാതാക്കളുടെ നിര്‍ദേശത്തിനെതിരെ ഇതുവരെ 11 ലക്ഷം ഇമെയിലുകള്‍ ലഭിച്ചതായി ട്രായ് അറിയിച്ചു.
ഇന്റര്‍നെറ്റ് നിഷ്പക്ഷത സംബന്ധിച്ച വിഷയങ്ങള്‍ വിശകലനം ചെയ്യുന്നതിനായി ടെലികമ്യൂണിക്കേഷന്‍സ് വകുപ്പ് ബഹുതല ഉപദേശകസമിതി യോഗം ഏപ്രില്‍ 27ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. സര്‍ക്കാര്‍ പ്രതിനിധികളും വിദഗ്ധരും വ്യവസായ പ്രതിനിധികളും സാധാരണ ജനങ്ങളും ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ളവരെയാണ് യോഗത്തില്‍ പങ്കെടുപ്പിക്കുന്നത്.
Discussion about this post