ബംഗളൂരു: പ്രകോപനമുണ്ടാക്കുന്ന പ്രസംഗങ്ങളുടെ പേരില്‍ ഓള് ഇന്ത്യാ മജിലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് (എം.എ.എം.) നേതാവും തെലുങ്കാനയില്‍ നിന്നുള്ള എം.പിയുമായ അസദുദ്ദീന്‍ ഉവൈസിക്ക് ബംഗളൂരുവില്‍ വീണ്ടും വിലക്ക്. ഈ മാസം 24മുതല്‍ 28വരെയാണ് വിലക്ക്.
25ന് ശിവാജി നഗറിലെ ഛോട്ടാ മൈതാനത്ത് നടക്കുന്ന എം.എ.എം റാലിയില്‍ പങ്കെടുക്കാന്‍ ഉവൈസിക്കാവില്ല. പ്രകോപനപരമായ പ്രസംഗങ്ങളുടെ പേരിലാണ് നടപടിയെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
എന്നാല്‍, പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളെ തടയുകയാണ് ഇതിലൂടെയെന്ന് ഉവൈസി കുറ്റപ്പെടുത്തി.
നേരത്തേ ബെളഗാവിയിലും മംഗളൂരുവിലും വിജയപുരയിലും ഉവൈസിക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
Discussion about this post