ദാവോസിലെ ബിസിനസ് മീറ്റില്‍ മോദിക്കൊപ്പം നീരവ് മോദി ഫോട്ടോ എടുത്തുവെന്നത് വിവാദമാക്കിയ കോണ്‍ഗ്രസിന്റെ നീക്കം മുളയിലെ പ്രതിരോധിച്ച് ബിജെപി. പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട കോടികളുടെ തട്ടിപ്പ് നടന്നത് കേന്ദ്രത്തില്‍ യുപിഎ ഭരണത്തിലുള്ളപ്പോഴാണെന്ന് ഓര്‍മ്മിപ്പിച്ചാണ് രാഹുല്‍ഗാന്ധിക്ക് ബിജെപി മറുപടി നല്‍കിയത്. അത് അവരുടെ കാലത്ത് നടന്ന അഴിമതിയാണ്. ഇപ്പോള്‍ പുറത്തു വന്നു, ആരോപണമുന്നയിക്കുന്നവരുടെ സമ്മാനമാണ അത്.നിശ്ചയമായും നടപടി ഉണ്ടാകും. 2014ന്് ശേഷമല്ല തട്ടിപ്പ് നടന്നതെന്നും പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു.
ദാവോസില്‍ മോദിക്കൊപ്പം നീരവ് മോദി നടത്തിയ ഫോട്ടോ സഹിതം മോദിയെ വിമര്‍ശിച്ച് രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു. എന്നാല്‍ യുപിഎ ഭരണകാലത്ത് നടന്ന തട്ടിപ്പിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നാല്‍ കോണ്‍ഗ്രസ് തന്നെ വെട്ടിലാകുമെന്നാണ് ബിജെപി മുന്നറിയിപ്പ് നല്‍കുന്നത്.
ഇതിനിടെ പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട് കോടികളുടെ തട്ടിപ്പു നടത്തിയ രത്ന വ്യാപാരി നീരവ് മോദിയുടെ ഓഫീസുകളിലും വീട്ടിലും രാജ്യവ്യാപക റെയ്ഡ് നടന്നു. പതിനഞ്ചോളം ഓഫീസുകളിലാണ് റെയ്ഡ് നടന്നത്.മോദിയുടെ കുര്‍ലയിലെ വസതി , ബാന്ദ്രയിലേയും ലോവര്‍ പറേലിലേയും കമ്പനികള്‍, ഗുജറാത്തിലെ വ്യാപാര കേന്ദ്രങ്ങള്‍ തുടങ്ങിയവയിലാണ് റെയ്ഡ് നടന്നത്.റെയ്ഡുകള്‍ ഇനിയും തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സിബിഐ കേസ് അനുസരിച്ച് സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തതായും അധികൃതര്‍ പറഞ്ഞു.
ഈ മാസം ആദ്യമാണ് നീരവ് മോദിയുടെയും ബന്ധുക്കളുടേയും പേരില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.
Discussion about this post