മഴവെള്ളം മഴക്കുഴികളുണ്ടാക്കി സംരക്ഷിച്ച് ഭൂഗര്‍ഭജല സ്രോതസ്സ് വര്‍ധിപ്പിക്കാന്‍ മഴക്കൊയ്ത്ത് എന്ന പദ്ധതിക്ക് സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി തുടക്കമിട്ടു. പദ്ധതി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആദ്യകുഴിയെടുത്ത് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം.എ ബേബിയും പി.കെ ഗുരുദാസനുമുള്പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും മഴക്കൊഴ്ത്തിന് തൂമ്പയുമായി ഇറങ്ങി.
ആദ്യഘട്ടത്തില്‍ കൊല്ലം ജില്ലയില്‍ രണ്ടരലക്ഷം മഴക്കുഴികളാണ് നിര്‍മ്മിക്കുന്നത്. മഴക്കൊയ്ത്ത് പദ്ധതി കേരളം മുഴുവന്‍ മാതൃകയാക്കുമെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
തുറസ്സായ സ്ഥലങ്ങളിലും പൊതുഇടങ്ങളിലും ഇത്തരത്തില്‍ മഴക്കുഴികള്‍ നിര്‍മ്മിച്ച് മ!ഴക്കൊയ്ത്ത് നടത്തും. ജനങ്ങളെ പദ്ധതിയെക്കുറിച്ച് ബോധവാന്മാരാക്കാന് വീട് കയറിയുള്ള പ്രചാരണവും സംഘടിപ്പിക്കാനാണ് സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റിയുടെ തീരുമാനം.
Discussion about this post