ബ്രിട്ടീഷുകാര്‍ക്കെതിരായ സിഖ് പടയോട്ടത്തിന്റെ കഥപറയുന്ന അക്ഷയ് കുമാര്‍ ചിത്രം കേസരിയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിച്ചു. നായകന് അക്ഷയ് കുമാര്‍ തന്നെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.
കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന കേസരി സാരാഗര്‍ഹി യുദ്ധത്തിന്റെ കഥ പശ്ചാത്തലമാക്കിയുള്ളതാണ്. ഈ ചിത്രം നിര്‍മിക്കുന്നതിന് വേണ്ടി ആദ്യം മുന്നോട്ട് വന്നത് സല്മാന് ഖാനാണ്. പിന്നീട് ചില പ്രശ്നങ്ങള്‍ കാരണം സല്മാന് ഖാന് നിര്‍മാണത്തില്‍ നിന്നു പിന്മാറുകയായിരുന്നു.
‘കേസരി’ ലുക്കില്‍ അക്ഷയ് കുമാര്‍ കുട്ടികളുടെ കൂടെയാണ് പ്രത്യക്ഷപ്പെടുന്നത്.
Innocent smiles galore on set today. Shooting with these lovely children playing Afghani kids in #Kesari based on the Battle Of Saragarhi, one of the bravest battles fought in India. pic.twitter.com/OqFjXg6BpJ
— Akshay Kumar (@akshaykumar) February 22, 2018
അനുരാഗ് സിംഗ്, പരിണീതി ചോപ്ര എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ധര്‍മ്മ പ്രൊഡക്ഷന്‍സ്, ഗുഡ് ഫിലിംസ്, അസൂര്‍ എന്റര്‍ടെയിന്‍മെന്റ് എന്നിവ നിര്‍മ്മിക്കുന്ന ചിത്രം ശ്രീ നാരായണ്‍ സിംഗാണ് സംവിധാനം ചെയുന്നത്. ചിത്രം 2019 മാര്‍ച്ച് 21 ന് റിലീസ് ചെയ്യും.
റാണി പത്മാവതിനും, കണികര്ണികയ്ക്കും ശേഷം ചരിത്രകഥ പറയുന്ന ചിത്രംകൂടിയാകും കേസരി. മണി കര്‍ണിക ഓഗസ്റ്റില്‍ റിലീസ് ചെയ്യും
Discussion about this post