ഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന ലോക വ്യാപാര സംഘടനകളുടെ യോഗത്തില്‍ പാക്കിസ്ഥാനും ക്ഷണം. മാര്‍ച്ച് 19 ,20 തീയ്യതികളിലായി ഡല്‍ഹിയിലാണ് യോഗം നടക്കുന്നത്. യോഗത്തില്‍ പങ്കെടുക്കുമെന്ന് പാക് വാണിജ്യ മന്ത്രി പര്‍വേസ് മാലിക് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. മാലിക് തന്റെ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ ആഭ്യന്ത്ര മന്ത്രാലയമോ, വിദേശകാര്യമന്ത്രാലയമോ , പ്രധാനമന്ത്രിയുടെ ഓഫിസോ ഇതു സംബന്ധിച്ച് ഒദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.
പത്താന്‍കോട്ട് ആക്രമണം, മുബൈ ആക്രമണ സൂത്രധാരനായ ഹാഫിസ് സയീദ് വിഷയം , കുല്ഭൂഷണ് യാദവ് വിഷയം , കശ്മീരില്‍ നടക്കുന്ന അമിരിഷ് ജാദവ്, കശ്മീരില്‍ നടക്കുന്ന നുഴഞ്ഞു കയറ്റം, തീവ്രവാദ ആക്രമണങ്ങള്‍ എന്നീ വിഷയങ്ങളില്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് പാക്കിസ്ഥാന് പങ്കെടുക്കുന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
നയതന്ത്ര വൃത്തങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള മാനസിക വൈകല്യമുള്ളവര്‍, തടവിലായ കുട്ടികള്‍ സ്ത്രീകള്‍ എന്നിങ്ങനെയുള്ള തടവുകാരെ കൈമാറുന്നത് ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തേക്കുമെന്നും സൂചനയുണ്ട്.
കഴിഞ്ഞ ആഴ്ച ഗ്ലോബല്‍ ഫൈനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്ക്കുന്ന കാര്യത്തില്‍ പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. പാകിസ്ഥാന്റെ സമ്പദ്ഘടനയെ ഇത് ദോഷകരമായി ബാധിക്കും. ഈ സാഹചര്യത്തില്‍ വ്യാപാര സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കാതെ വിട്ടു നില്‍ക്കുന്നത് പാക്കിസ്ഥാനെ പ്രതികൂലമായി ബാധിച്ചേക്കും
Discussion about this post