ലണ്ടന്‍: എന്‍ആര്‍ഐ വ്യവസായികളായ ഹിന്ദുജ സഹോദരന്മാര്‍ ബ്രിട്ടനിലെ അതിസമ്പന്ന കുടുംബങ്ങളുടെ പട്ടികയിലെ ഒന്നാം സ്ഥാനത്ത് നിന്നു പുറത്തായി. ഉക്രേനിയന്‍ സംഗീത വ്യവസായിയായ ലെന്‍ ബ്‌ളവാത്‌നികാണ് പട്ടികയില്‍ ഒന്നാമത്.
2014ല്‍ 1300കോടി പൗണ്ടിന്റെ ആസ്തിയുമായി ഒന്നാം സ്ഥാനത്തായിരുന്ന ഹിന്ദുജ സഹോദരന്മാര്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. ബ്‌ളവാത്‌നികിന്റെ ആസ്തി 1317 കോടി പൗണ്ടാണ്.
ഉരുക്കു വ്യവസായിയായ ലക്ഷ്മി മിത്തലിനും തിരിച്ചടിയാണ്. മിത്തല്‍ മൂന്നാം സ്ഥാനത്തു നിന്ന് ഏഴാം സ്ഥാനത്തേക്കു പിന്‍തള്ളപ്പെട്ടു. വ്യവസായിയായ ലോര്‍ഡ് സ്വരാജ് പോള്‍ 47ാം സ്ഥാനം നിലനിര്‍ത്തി. ഇന്ത്യന്‍ വംശജരായ രണ്ട് പേര്‍ കൂടി ഇത്തവണത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ുണ്ട്. ഇന്‍വെസ്റ്റ്‌മെന്റ് വിദഗ്ധന്‍ ആശിഷ് താക്കൂര്‍, വ്യവസായി ഗൗതം ഥാപ്പര്‍ എന്നിവരാണു ഇവര്‍.
Discussion about this post