ഡല്‍ഹി: 1984ലെ ഇന്ദിരാ ഗാന്ധിയുടെ ബ്ലൂസ്റ്റാര്‍ സൈനീക നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അന്താരാഷ്ട്ര വേദിയില്‍ മാപ്പ് പറയണമെന്ന് ആവശ്യം. വിദേശ രാജ്യങ്ങളിലെ പുരോഗമനവാദികളായ സിഖ് കൂട്ടായ്മകളാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. കൂടാതെ വത്തിക്കാന്‍ സമാനമായി സുവര്‍ണക്ഷേത്രത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കണമെന്നും ആവശ്യങ്ങളില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരും സിഖ് കൂട്ടായ്മകളും തമ്മില്‍ നടത്തിയ സംഭാഷണത്തിലാണ് ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
നേരത്തെ 2015ല്‍ വച്ച് പ്രധാനമന്ത്രി ലണ്ടന്‍ സന്ദര്‍ശനവേളയില്‍ മുപ്പതോളം സിഖ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് നടന്ന സംവാദത്തിലാണ് ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.1984ല്‍ സിഖ് ഭീകരവാദികളായ ഭിന്ദ്രന്‍ വാലയേയും മറ്റും പിടികൂടുന്നതിന് വേണ്ടിയാണ് ബ്ലൂസ്റ്റാര്‍ പട്ടാള മുന്നേറ്റമുണ്ടായത്. . 2011ല്‍ അന്നത്തെ യുപിഎ പ്രധാനമന്ത്രി മന്മോഹന് സിങ്ങ് മാപ്പ് പറഞ്ഞുവെന്നും ചൂണ്ടിക്കാണിച്ചു. രാഷ്ട്രീയ തടവുകാരായി കഴിയുന്ന 20തോളം ആളുകളെ പുറത്തിറക്കണമെന്നും രാജ്യത്തെ വിലക്കുള്ള സിഖ് പ്രവര്‍ത്തകര്‍ക്ക് വിലക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post