തിരുവനന്തപുരം: സംസ്ഥാനത്ത് 152 ബാറുകള്‍ കൂടി തുറക്കുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തല്‍ ഈ നടപടിക്രമങ്ങള്‍ ഉടന്‍തന്നെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ദേശീയ പാതകളുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന മദ്യവില്പന ശാലകളുടെ നിയന്ത്രണത്തില്‍ സുപ്രീംകോടതി ഇളവ് വരുത്തിയിരുന്നു. പട്ടണത്തിന്റെ സ്വഭാവമുള്ള പഞ്ചായത്തുകളില്‍ മദ്യശാലകള്‍ തുടങ്ങാമെന്നും, സംസ്ഥാനങ്ങള്‍ക്കു ഈ കാര്യത്തെ കുറിച്ച് തീരുമാനിക്കാമെന്നുമാണു സുപ്രീംകോടതി വ്യക്തമാക്കിയത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മൂന്ന് ത്രീ സ്റ്റാര്‍ ബാറുകളും 149 ബിയര്‍-വൈന്‍ പാര്‍ലറുകളും ഉടന്‍ തുറക്കാനാണു പദ്ധതിയിടുന്നത്
ദേശീയപാതകളുടെയും, സംസ്ഥാനപാതകളുടെയും 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലായെന്ന സുപ്രീംകോടതി ഉത്തരവിനെതിരേ കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
Discussion about this post