ദുബായ് : ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആത്മശക്തി ഇല്ലാതായെന്ന് എഴുത്തുകാരന് സക്കറിയ. ഇന്ത്യയില്‍ ഇടതുപക്ഷ പ്രത്യയശാസ്ത്രം ഇല്ലാതാവുന്ന അവസ്ഥയാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തുന്ന സ്ഥാനത്തുനിന്ന് ഇന്ത്യന്‍ ഇടതുപക്ഷം പുറത്തായി എന്നതു ദുഃഖകരമായ യാഥാര്‍ഥ്യം ആണെന്നും അദ്ദേഹം പറഞ്ഞു. യുഎഇയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു
സംസാരിക്കുകയായിരുന്നു സക്കറിയ.
ഇന്ത്യയ്ക്ക് അടിസ്ഥാന ഇടതു പ്രത്യയശാസ്ത്രം ആവശ്യമാണ്. എന്നാല്‍ അത് ഇല്ലാതാകുന്ന അവസ്ഥയാണ് ഇന്നു കാണുന്നത്. ഇടതുപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ തകരുമ്പോള്‍ രാജ്യത്തെ ഇടതുപക്ഷം എന്ന ആശയം തന്നെ ദുര്‍ബലമാകുന്നു. ഇന്ത്യ എന്ന രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനു പകരം വെറും രണ്ടോ മൂന്നോ സംസ്ഥാനങ്ങളിലേക്കു ചുരുങ്ങുവാന്‍ പാര്‍ട്ടി സ്വയം അനുവദിക്കുകയും അതിന്റെ സുഖലോലുപതയില്‍ കഴിയുകയും ചെയ്തുവെന്നും സക്കറിയ പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥ പക്ഷേ അവര്‍ സ്വയം ഉണ്ടാക്കി വച്ചതാണെന്നും സക്കറിയ പറഞ്ഞു.
Discussion about this post