കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസില്‍ സര്‍ക്കാരും സിബിഐ യും കോടതിയില്‍ നിലപാട് അറിയിക്കും.
നേരത്തെ കേസ് പരിഗണിച്ച കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഷുഹൈബിന്റെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ കോടതി ഒരു മനുഷ്യനെ വെട്ടി കൊലപ്പെടുത്തിയത് സര്‍ക്കാര്‍ കാണുന്നില്ലേ എന്നു ചോദിച്ചിരുന്നു.
സിപിഎമ്മിലെ കണ്ണൂര്‍ ലോബി സ്പോണ്സര് ചെയ്ത കൊലപാതകമാണ് എന്നാണ് ഹര്‍ജിക്കാരുടെ വാദം. ഉന്നതസിപിഎം നേതാക്കള്‍ക്ക് പങ്കുള്ളതിനാലാണ് സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്നും ഹര്ജിഭാഗംവാദിക്കുന്നു.
Discussion about this post