ഷില്ലോംഗ്: മേഘാലയ മുഖ്യമന്ത്രിയായി കൊണാഡ് സാംഗ്മ ചുമതലയേറ്റു
60 അംഗ നിയമസഭയില്‍ 34 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ബിജെപി എന്‍പിപി സഖ്യം ഇവിടെ അധികാരത്തിലേറുന്നത്.
ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും 21 സീറ്റുള്ള കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചില്ല.
19 എംഎല്‍എമാരുള്ള എന്പിപിയ്ക്കു പുറമേ ആറു സീറ്റുള്ള യുഡിപിയുടെയും രണ്ട് സീറ്റുള്ള എച്ച്എസ്പിഡിപിയുടെയും പിന്തുണയും എന്‍ഡിഎ സഖ്യത്തിനുണ്ട്. ഒപ്പം മൂന്ന് സ്വതന്ത്രരും ഒറ്റ എംഎല്‍എ മാത്രമുള്ള ചെറുകക്ഷിയും ബിജെപിയെ പിന്തുണച്ചതോടെയാണ് ബിജെപി സഖ്യം ഇവിടെ അധികാരം ഉറപ്പിച്ചത്. അമിത് ഷാ ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ സത്യ പ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നു.
Discussion about this post