ആലപ്പുഴ: കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചികിത്സയ്ക്കായി ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്നു വിവരാവകാശ രേഖകള്‍. കൊച്ചി സ്വദേശി എസ്.ധനരാജ് നല്കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയില്‍ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഡയറക്ടര്‍ സയീദ് അക്രം റിസ്വി ആണ് ഇക്കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കിയത്. ഇന്ത്യയിലോ വിദേശത്തോ ഉള്ള ഒരു ആശുപത്രിയിലും പ്രധാനമന്ത്രി ചികിത്സ തേടിയിട്ടില്ല. പ്രധാനമന്ത്രിക്കു വ്യക്തിഗത ഇനത്തില്‍ ചികിത്സയ്ക്ക് ഇതുവരെ പണം ചെലവഴിച്ചിട്ടില്ലെന്നും വിവരാവകാശരേഖയില്‍ വ്യക്തമാക്കുന്നു.
Discussion about this post