ഡല്‍ഹി: നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് മക്രോണ്‍ ഇന്ത്യയിലെത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. പ്രതിരോധം, സുരക്ഷ, ഊര്‍ജം തുടങ്ങിയ മേഘലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ കൂടിക്കാഴ്ചയില്‍ നടക്കുമെന്നാണ് . ഭീകരത, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയ്ക്ക് വന്നേക്കും .ഞായറാഴ്ച നടക്കുന്ന ഇന്റര്‍നാഷണല്‍ സോളാര്‍ അലൈന്‍സ് (ഐഎസ്എ) നരേന്ദ്ര മോദിയും മക്രോണും പങ്കെടുക്കും. 121 രാജ്യങ്ങളാണ് ഐഎസ്എയിലുള്ളത്.
Discussion about this post