ഷുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്കി. അന്വേഷണം ശരിയായ ദിശയിലാണെന്നും പൊയ്ക്കൊണ്ടിരുന്നതെന്നും സി.ബി.ഐക്ക് കേസ് വിട്ടുകൊടുക്കെണ്ട യാതൊരു കാരണവും ഇല്ല എന്നാണ് സര്‍ക്കാര്‍ വാദം. കേസ് സി.ബി.ഐക്ക് വിട്ടുകോണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമല്ലായെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അന്വേഷണം തുടങ്ങി 25 ദിവസത്തിനകം 11 പേരേ അറസ്റ്റ് ചെയ്യുകയും തൊണ്ടിമുതല്‍ കണ്ടെത്തുകയും ചെയ്തുവെന്ന് സര്‍ക്കാര്‍
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കമാല്‍പാഷ യുടെ സിംഗിള്‍ബെഞ്ച് സിബിഐക്ക് ഉത്തരവിട്ടത്. എന്നാല്‍ ഉത്തരവ് റദ്ദാക്കണമെന്നും , പോലിസ് അന്വേഷണം തുടരാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഹര്‍ജിയില്‍ എതിര് സത്യവാങ്ങ്മൂലം നല്‍കാനുള്ള സമയമോ അവസരമോ നല്‍കിയില്ല അതു കൊണ്ടു തന്നെ ഷുഹൈബ് വധക്കേസ് സിബിഐക്ക് വിടാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു .
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കമാല്‍പാഷ യുടെ സിംഗിള്‍ബെഞ്ച് സിബിഐക്ക് ഉത്തരവിട്ടത്. എന്നാല്‍ ഉത്തരവ് റദ്ദാക്കണമെന്നും , പോലിസ് അന്വേഷണം തുടരാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Discussion about this post