ഡല്‍ഹി:സാമുദായിക സൗഹാര്‍ദം നിസനിര്ത്താന് മതംമാറ്റ നിരോധ നിയമം പാസാക്കണമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ്സിംഗ് ആവശ്യപ്പെട്ടു. മറ്റു രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ ഇത്തരമൊരു നിയമനിര്‍മാണത്തിന് ആവശ്യമുയര്ത്തുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി പറയുമ്പോഴാണ് മതംമാറ്റ നിരോധ നിയമത്തെ കുറിച്ച് രാജ്നാഥ് സിംഗ് പരാമര്‍ശം നടത്തിയത്.
‘മതം മാറ്റത്തെക്കുറിച്ചും ഘര്വാപസിയെക്കുറിച്ചും ചിലപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വരുന്നു. അത്തരം സംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാറുകള്‍ കര്‍ക്കശ നടപടി സ്വീകരിക്കണം. അതേസമയം, പാര്‍ലമെന്റിനോട് എനിക്ക് മറ്റൊന്നുകൂടി അഭ്യര്‍ഥിക്കാനുണ്ട്. സമുദായ സൗഹാര്‍ദം മുന്‍നിര്‍ത്തി, മതംമാറ്റ നിരോധ നിയമം പാസാക്കണം. എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം’ രാജ്നാഥ്സിങ് പറഞ്ഞു. ഭരണപക്ഷ ബെഞ്ചുകളില്നിന്നുള്ളവര് വലിയ കൈയടിയോടൊമ് മന്ത്രിയുടെ വാക്കുകള്‍ സ്ീകരിച്ചത്.
അക
ജനസംഖ്യാ രീതിക്ക് ഭീഷണി ഉയര്‍ത്തുന്നവിധം മതംമാറ്റത്തിന് ഒരു രാജ്യവും അനുവദിക്കില്ല. മതേതര രാജ്യമായതുകൊണ്ട് ഇന്ത്യയില്‍ മാത്രമേ ഇതിനെല്ലാം കഴിയൂ. രാഷ്ട്രീയ താല്പര്യങ്ങള്ക്കുവേണ്ടി ഈ സര്‍ക്കാറിന്റെ കാലത്തെ ചില സംഭവങ്ങള്‍ പെരുപ്പിച്ചുകാട്ടിയിട്ടുണ്ട്.
യഥാര്‍ഥത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ന്യൂനപക്ഷ ആരാധനാലയങ്ങള്‍ക്കെതിരെ ആക്രമണം കുറയുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
ക്രമസമാധാനം സംസ്ഥാന വിഷയമാണ്. ഒരു സംഭവമുണ്ടായാല്‍ ബന്ധപ്പെട്ട സംസ്ഥാനം വിഷയം കര്‍ക്കശമായി കൈകാര്യം ചെയ്യണം. ആഗ്രയിലോ കേരളത്തിലോ ഒരു സംഭവമുണ്ടായാല്‍ കേന്ദ്രം ഇടപെടണമെന്നാണോ എന്നും രാജ്നാഥ്സിങ് ചോദിച്ചു.
Discussion about this post