ഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിലേക്കുള്ള 18 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതില്‍ മലയാളി താരം പി ആര് ശ്രീജേഷും. മിഡ്ഫീല്‍ഡര്‍ മന്‍പ്രീത് സിംഗാണ് നായകന്. ശ്രീജേഷിനെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മലേഷ്യയില്‍ നടന്ന അസ്ലന്‍ഷാ കപ്പ് ഹോക്കിയില്‍ ശ്രീജേഷ് ടീമില്‍ ഉള്‍പ്പെട്ടിരുന്നില്ല. മുന്‍ നായകനും മിഡ്ഫീല്‍ഡറുമായ സര്‍ദാര്‍ സിംഗിനെയും രമണ്‍ദീപ് സിംഗിനെയും ഒഴിവാക്കി. പ്രതിരോധതാരം ചിങ്ലെന്‍സന സിംഗാണ് വൈസ് ക്യാപ്റ്റന്‍. മന്ദീപ് സിംഗ്, ലളിത് കുമാര്‍ ഉപാധ്യ, ആകാശ് ദീപ്സിംഗ്, എസ്.വി സുനില്‍, ഗുര്‍ജന്‍ സിംഗ് , ദില്‍പ്രീത് സിംഗ് എന്നിവരാണ് മുന്നേറ്റ നിരയിലെ താരങ്ങള്‍
Discussion about this post