ഒരു തെന്നിന്ത്യന്‍ താരം തന്നോട് മോശമായി പെരുമാറിയെന്നും തുടര്‍ന്ന് നടന്റെ മുഖത്ത് താന്‍ അടിച്ചുവെന്നും ബോളിവുഡ് നടി രാധിക ആപ്തേ.
ഒരു പ്രശസ്തനായ തന്നോട് മോശമായി പെരുമാറിയെന്നും തുടര്‍ന്ന് താനയാളെ അടിച്ചുവെന്നും രാധിക പറയുന്നു. അയാളെ അന്നാണ് ആദ്യമായി കാണുന്നത് തന്നെ. എന്റെ ആദ്യപ്രതികരണം തല്ലിലൂടെയായിരുന്നു.’രാധിക പറയുന്നു.
അതേസമയം ആരാണ് ആ നടനെന്ന് അവര്‍ വെളിപ്പെടുത്തിയില്ല. ബിക്കിനിയിലല്ലാതെ തനിക്ക് സാരിയുടുത്ത് ബീച്ചില്‍ പോകാന്‍ അറിയില്ലെന്നും തന്റെ വസ്ത്രത്തെക്കുറിച്ചോര്‍ത്ത് ആരും സങ്കടപ്പെടേണ്ടെന്നും രാധിക പറഞ്ഞത് ചര്‍ച്ചയായിരുന്നു.
സിനിമയ്ക്ക് പുറത്തും ചര്‍ച്ചകളിലൂടെയും നിലപാടുകളിലൂടെയും ആരാധക ശ്രദ്ധ നേടിയ നടിയാണ് രാധിക. സിനിമയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന പുരുഷ മേധാവിത്വത്തിനെതിരെയും സൈബര്‍ അക്രമണത്തിനെതിരെയും പ്രതികരിക്കാറുള്ള നടി ഇപ്പോള്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്.
Discussion about this post