കൊല്ലം; സംസ്ഥാനത്ത് പട്ടികജാതി വിഭാഗത്തിന് അനുവദിച്ച ഫണ്ടിന്റെ അന്‍പത് ശതമാനം പോലും സര്‍ക്കാര്‍ വിനിയോഗിച്ചിട്ടില്ലെന്ന് ദേശീയ പട്ടികജാതി കമ്മീഷന് വൈസ് ചെയര്മാന് എല്‍ മുരുകന്. അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിന് പിന്നാലെ പട്ടികജാതി വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ട് വിനിയോഗത്തിലെ ക്രമക്കേടുകള്‍ ചര്‍ച്ചയായിരുന്നു.
ഈ സന്ദര്‍ഭത്തിലാണ് ഫണ്ട് വിനിയോഗം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി കമ്മീഷന് മുന്നോട്ട് വന്നത്. ഉദ്യോഗസ്ഥ തലത്തില്‍ വലിയ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍ ഇത്തരക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ്തല നടപടിക്കും കമ്മീഷന് ശുപാര്‍ശ ചെയ്തു.
കൊല്ലത്ത് ജില്ലാകലക്ടര്‍, സിറ്റി പോലീസ് മേധാവി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post