ചെങ്ങന്നൂരില്‍ കാണാമെന്ന ക്രൈസ്തവ സഭയുടെ വെല്ലുവിളി ഏറ്റെടുത്ത് സിപിഎം. വല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന് പറഞ്ഞു. മദ്യം നിരോധനത്തെ സഭ അംഗീകരിക്കുന്നുണ്ടോ എന്നും സിപിഎം നേതാവ് ചോദിച്ചു. മദ്യം കഴിക്കുന്നവരെ പള്ളിക്കകത്തേക്ക് കയറ്റില്ലെന്ന് പറയാന്‍ അച്ചന്മാര്ക്ക് ധൈര്യമുണ്ടോ. കള്ളിനേക്കാല് വീര്യമുള്ളതാണ് വൈന്‍. അച്ചന്മാര്ക്കാകാം മറ്റുള്ളവര്‍ക്ക് പാടില്ലെന്ന നിലപാടാണ് സഭയ്ക്കെന്നും ആനത്തലവട്ടം ആനന്ദന് പറഞ്ഞു.
മാതൃഭൂമി ചാനലിന് നല്കിയ പ്രതികരണത്തിലായിരുന്നു സിപിഎമ്മിന്റെ വെല്ലുവിളി ഏറ്റെടുക്കല്‍.
സര്‍ക്കാരിന്റെ മദ്യനയം ഓഖി ദുരന്തം പോലെയാണെന്നും. ചെങ്ങന്നൂരില്‍ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും താമരശ്ശേരി ബിഷപ്പ് പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായാണ് ആനത്തലവട്ടം ആനന്ദന്റെ പ്രതികരണം
Discussion about this post