കൊച്ചി: ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ വേദി സംബന്ധിച്ച് ഇനിയും തീരുമാനമായില്ല. വിദഗ്ദ്ധരുടെ അഭിപ്രായം തേടിയ ശേഷം മാത്രമെ അന്തിമ തീരുമാനം ഉണ്ടാകൂവെന്ന് കെസിഎ, കേരള ബ്ലാസ്റ്റേഴ്‌സ്, ജിസിഡിഎ എന്നിവര്‍ ചേര്‍ന്നുള്ള ചര്‍ച്ചയ്ക്ക് ശേഷം അധികൃതര്‍ വ്യക്തമാക്കി. രണ്ടോ മൂന്നോ ദിവസത്തിനകം വിദഗ്ധ സമിതിയുമായി ചര്‍ച്ച നടത്തി വേദിയുടെ കാര്യത്തില്‍ തീരുമാനത്തിലെത്തും.
കൊച്ചിയില്‍ ഫുട്‌ബോളും ക്രിക്കറ്റും ഒരു പോലെ നടത്താമെന്ന് ജെസിഡിഎ നിലപാട് എടുത്തു. ക്രിക്കറ്റിന് വേണ്ടി സ്റ്റേഡിയം ഒരുക്കിയാലും 22 ദിവസം കൊണ്ട് അത് ഫുട്‌ബോളിന് വേണ്ടി സജ്ജമാക്കാനാകും. ക്രിക്കറ്റിന് തിരുവനന്തപുരവും ഫുട്‌ബോളിന് കോച്ചിയും എന്ന നിലപാടിനോട് യോജിപ്പില്ലെന്നും 2014ല്‍ കൊച്ചിയില്‍ ക്രിക്കറ്റും ഫുട്‌ബോളും ഒരുമിച്ച് നടത്തിയതാണെന്നും ജിസിഡിഎ ഭാരവാഹികള്‍ പറഞ്ഞു. ക്രിക്കറ്റ് മത്സരം നടത്തുന്നതിനോട് എതിര്‍പ്പില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളും പറഞ്ഞു. ക്രിക്കറ്റ് മത്സരത്തിന് ശേഷം ഫുട്‌ബോള്‍ മത്സരത്തിന് ചര്‍ഫ് തയ്യാറാക്കാനാകുമെന്ന് കെസിഎ വ്യക്തമാക്കി.
Discussion about this post