കൊച്ചി: നടിയെ അക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന് ദിലീപ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റി വച്ചു. പ്രോസിക്യൂഷനും ദിലീപിന്റെ അഭിഭാഷകനും കൂടുതല്‍ സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഹര്ജിയിന്മേലുള്ള വാദം നീക്കിയത്.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ഒഴികെയുള്ള മുഴുവന്‍ രേഖകളും ഫോറന്‍സിക്, വൈദ്യപരിശോധന ഫലങ്ങളും ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് നല്‍കാമെന്ന് കഴിഞ്ഞ ദിവസം എറണാകുളം സെഷന്‍സ് കേടതി അറിയിച്ചിരുന്നു. ദൃശ്യങ്ങള്‍ നല്കുന്നതിലുള്ള തീരുമാനം ഹൈക്കോടതിയെടുക്കട്ടെ എന്നായിരുന്നു സെഷന്‍സ് കോടതി അന്ന് വ്യക്തമാക്കിയത്.
എന്നാല്‍ ദൃശ്യങ്ങള്‍ നല്‍കുന്നത് ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും. ഈ സാഹചര്യത്തില്‍ ദിലീപിന്റെ ആവശ്യം അംഗീകരിക്കരുത് എന്നുമാണ് അന്വേഷണസംഘത്തിന്റെയും സര്‍ക്കാരിന്റെയും നിലപാട്.
Discussion about this post