മെയ് ഒന്നിന് മത്സരിക്കാന്‍ മൂന്ന് മലയാള ചിത്രങ്ങള്‍ ഉള്‍പ്പടെ നാല് ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തും. ദിലീപിന്റെ ചന്ദ്രേട്ടന് എവിടെയാ, കുഞ്ചാക്കോ ബോബനും ശ്രീനിവാസനും ഒന്നിക്കുന്ന ചിറകൊടിഞ്ഞ കിനാവുകള്‍,കാവ്യാ മാധവന് നായികയായ ഷീ ടാക്സി എന്നിവയാണ് മലയാളം ചിത്രങ്ങള്‍ ഉലകനായകന് കമല്‍ഹാസന്റെ ഉത്തമവില്ലന്‍ എന്ന തമിഴ്ചിത്രവും നാളെ കേരളത്തിലെ തിയറ്ററുകളില്‍ റിലീസ് ചെയ്യും
മര്യാദാരാമന്റെ ബോക്സ് ഓഫിസ് തകര്‍ച്ചയ്ക്ക് ശേഷം ദിലീപ് എറെ പ്രതീക്ഷയര്‍പ്പിക്കുന്ന ചിത്രമാണ് ചന്ദ്രേട്ടന് എവിടെയാ എന്ന സിദ്ധാര്‍ത്ഥ് ഭരതന് ചിത്രം. നിദ്രയക്ക് ശേഷം ഭരതന്റെ മകന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിരിപ്പട ചേരുവ വിട്ടുള്ള ദിലീപിന്റെ അഭിനയം കാണാമെന്നാണ് പ്രതീക്ഷ. സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥ.
അഴകിയ രാവണനിലെ അംബുജാക്ഷനെയും അയാളുടെ നോവലിലെ തയ്യല്‍ക്കാരനെയും സുമതിയെയും തിരികെ സ്ക്രീനിലെത്തിക്കുന്ന ചിറകൊടിഞ്ഞ കിനാവുകള്‍ ചിരിപ്പടങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ കാത്തിരിക്കുന്ന ചിത്രമാണ്. കുഞ്ചാക്കോ ബോബന്റെ പുതുമയുള്ള ഗെറ്റപ്പാണ് ചിത്രത്തിന്റെ ആകര്‍ഷണങ്ങളിലൊന്ന്.
കാവ്യാ മാധവന് ഇടവേളയ്ക്ക് ശേഷം അഭിനയിച്ച ഷീ ടാക്സി സജി സുരേന്ദ്രനാണ് സംവിധാനം. അനൂപ് മേനോനാണ് നായകന്. അവധിക്കാലചിത്രം എന്ന നിലയില്‍ വീജയചേരുവകള് ഏറെയുണ്ട് ഷീ ടാക്സിയിലെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം.
മൂന്ന് മലയാള ചിത്രങ്ങള്‍ക്കൊപ്പം കമലഹാസന്റെ ഉത്തമവില്ലനും മെയ്ദിനത്തില്‍ തിയറ്റകളിലെത്തുന്നുണ്ട്. കമല്‍ തന്നെ തിരക്കഥ രചിച്ച ചിത്രത്തിന്റെ സംവിധാനം രമേഷ് അരവിന്ദാണ്. ജയറാം,ഉര്‍വശി, ആന്‍ഡ്രിയാ ജെര്‍മിയാ,എന്നിവരും ഈ ചിത്രത്തിലുണ്ട്.
കുഞ്ചാക്കോ ബോബനും, കാവ്യമാധവനും, ദിലീപും, കമലഹാസനും വെള്ളിത്തിരയിലെത്തുന്ന മെയ്ദിനത്തില്‍ കാണികള്‍ എവിടെയാ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
Discussion about this post