പാലക്കാട് : പണിമുടക്കില്‍ പങ്കെടുത്തതിനു ബിഎംഎസിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ രൂക്ഷവിമര്‍ശനം. റോഡ് ഗതാഗത സുരക്ഷാബില്‍ നടപ്പാക്കരുതെന്നാവശ്യപ്പെട്ടുള്ള പണിമുടക്കില്‍ മറ്റു തൊഴിലാളി സംഘടനകള്‍ക്കൊപ്പം ബിഎംഎസും പങ്കെടുത്തിരുന്നു.
ദേശീയബോധം ഉയര്‍ത്തിപ്പിടിക്കുകയും അതു പ്രചരിപ്പിക്കുകയും ചെയ്യേണ്ട ഒരു ദേശീയ തൊഴിലാളി സംഘടന ജനദ്രോഹപരമായ സമരത്തില്‍ പങ്കെടുത്തുവന്നാണ് സംസ്ഥാന പ്രസിഡണ്ട് വിമര്‍ശിച്ചത്.എന്നാല്‍ ബിഎംഎസിന്റെ പേരെടുത്തുപറയാതെയായിരുന്നു വിമര്‍ശനം
സിഐടിയുവിനും ഐഎന്‍ടിയുസിക്കും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. അതില്‍ ദേശീയബോധമുള്ള ഒരു സംഘടന പങ്കെടുത്തതിന്റെ യുക്തി മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പണിമുടക്ക് ജനദ്രോഹമാണെന്നും കുറ്റപ്പെടുത്തി. വര്‍ഷത്തില്‍ നാലുലക്ഷം പേര് റോഡപകടത്തില്‍ മരിക്കുന്നത് തടയാന്‍ നിയമം വേണ്ടെന്ന നിലപാടാണ് പണിമുടക്കിലൂടെ യൂണിയനുകള്‍ പ്രകടമാക്കിയത്. ബില്ലിന്റെ കരടുരൂപമെങ്കിലും വായിച്ചിരുന്നെങ്കില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ തുനിയുമായിരുന്നില്ല.
ജനങ്ങളുടെ നന്മലക്ഷ്യമാക്കിയുള്ള നിയമത്തിനെതിരെ അവരുടെ സഞ്ചാരസ്വാതന്ത്യ്രം തടഞ്ഞുകൊണ്ടുളള സമരങ്ങള്‍ക്ക് തൊഴിലാളി സംഘടനകള്‍ കൂട്ടുനില്‍ക്കരുത്. തൊഴിലാളി താല്പര്യത്തിനുവേണ്ടി സമരവും പണിമുടക്കും ആവശ്യമായി വരാം. എന്നാല്‍ ഇല്ലാത്ത കാര്യത്തില്‍ രാജ്യത്തെ മുഴുവന്‍ ആളുകളെയും ബുദ്ധിമുട്ടിക്കുന്നതാകരുത് പ്രതിഷേധം. വാഹനങ്ങള്‍ക്ക് ചുങ്കം നല്‍കേണ്ടന്ന വ്യവസ്ഥ ഉള്‍പ്പെടുന്ന നിയമമാണ് വരുന്നത്. അതില്‍ സംസ്ഥാനങ്ങളുടെ അധികാരം ഇല്ലാതാക്കുന്നില്ല.
മീനാക്ഷികുമാരി റിപ്പോര്‍ട്ടിന്റെ പേരില്‍ നടത്തിയ പണിമുടക്കും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. യുപിഎ സര്‍ക്കാര്‍ നിയമിച്ച കമ്മിഷന് റിപ്പോര്‍ട്ടിനെതിരെയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ രംഗത്തെത്തിയിരിക്കുന്നത്. ഇപിഎഫ് പെന്ഷന് കാര്യത്തിലും തൊഴിലാളി സംഘടനകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായി മുരളീധരന് ആരോപിച്ചു. ഏതുവിധേനയും കേന്ദ്രസര്‍ക്കാരിനെ കരിവാരിതേക്കുകയാണ് എല്‍ഡിഎഫ്, യുഡിഎഫ് ലക്ഷ്യം. അതിനൊപ്പംചേരണ്ടവരല്ല ദേശീയബോധമുള്ള സംഘടന. ബിജെപിയുടെ രാഷ്ട്രീയ പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്.
Discussion about this post