കൊല്ലം: ദീര്‍ഘകാലത്തെ സര്‍വീസിന് ശേഷം കെഎസ്ആര്‍ടിസി ബസില്‍നിന്നു കാക്കി യൂണിഫോം പടിയിറങ്ങുന്നു. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഇനി കടുംനീല പാന്റ്സും ആകാശനീല ഉടുപ്പും അണിഞ്ഞാകും വണ്ടിയില്‍ കയറുക.വനിതകള്‍ക്ക് ഇതേ നിറത്തിലുള്ള സാരിയും ബ്ലൗസും. തൂപ്പുകാര്‍ക്കു കടുംനീലയാണു യൂണിഫോം. മറ്റു ജീവനക്കാരുടെ യൂണിഫോമുകളിലും മാറ്റമുണ്ടാകും. സ്റ്റേഷന് മാസ്റ്റര്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ചാര്ജ്മാന് എന്നിവര്‍ക്കു കറുപ്പ് പാന്റ്സും ക്രീം ഉടുപ്പുമാണു നിശ്ചയിച്ചിട്ടുള്ളത്. ഒരു പോക്കറ്റുള്ള ഉടുപ്പ് ഇന്‍സര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. യൂണിഫോമില്‍ കെഎസ്ആര്‍ടിസി മുദ്രയും ഉദ്യോഗപ്പേരുമുണ്ടാകും.
സുരക്ഷാജീവനക്കാര്‍ക്കു മാത്രമാണു കാക്കിവേഷം അനുവദിച്ചിട്ടുള്ളത്. പക്ഷേ ഉടുപ്പിലെ നാലു പോക്കറ്റുകളില്‍ മൂന്നെണ്ണവും ഒഴിവാക്കും. ഉടുപ്പിനു മുന്നില്‍ മുദ്രയും ഉദ്യോഗപ്പേരും ഇവര്‍ക്കുമുണ്ടാകും. കെഎസ്ആര്‍ടിസി മുദ്രയും ഉദാ്യേഗപ്പേരും ഉള്‍പ്പെട്ട ക്രീം ഉടുപ്പാകും സ്റ്റേഷന് മാസ്റ്റര്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ചാര്ജ്മാന് എന്നിവര്‍ക്ക്. ഇതിനൊപ്പം കറുപ്പ് പാന്റ്സാണ് വേഷം. ഒരു പോക്കറ്റുള്ള ഉടുപ്പ് ഇന്‍സര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ഇവര്‍ക്ക് പുറമേ ഇന്‍സ്പെക്ടര്‍, ഹെഡ് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ എന്നിവരും ഉടുപ്പ് ഇന്‍സര്‍ട്ട് ചെയ്യണം. കറുപ്പ് പാന്റ്സും വെള്ള ഉടുപ്പുമായിരിക്കും ഇവര്‍ക്ക് യൂണിഫോം.
മെക്കാനിക്കിനും പമ്പ് ഓപ്പറേറ്റര്‍ക്കും ഗാരിജ് മസ്ദൂറിനും കടുത്ത ചാരനിറത്തിലുള്ള വേഷമാവും. പ്യൂണ്‍, സ്റ്റോര്‍ ഇഷ്യൂവര്‍ (പുരുഷന്) എന്നിവര്‍ക്കു കാപ്പിപ്പൊടി പാന്റ്സും ഉടുപ്പും. വനിതകള്‍ക്ക് ഇതേ നിറത്തിലുള്ള സാരിയും ബ്ലൗസും. തൂപ്പുകാര്‍ക്കു കടുംനീല. തുണി എല്ലാ യൂണിറ്റുകളിലെയും നോട്ടിസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. ഈ മാസം അഞ്ചു മുതല്‍ പണം നല്‍കും.
Discussion about this post