യുപിയില്‍ രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വോട്ടു ചെയ്ത ബിഎസ്പി എംഎല്‍എ ആയിരുന്ന അനില്‍ കുമാറിന്റെ സഹോദരന് ദിലീപ് കുമാറിനും കുടുംബത്തിനും നേരെ ഒരു സംഘം ആളുകളുടെ ആക്രമണം. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയതിനു ശേഷമായിരുന്നു ആക്രമണം. ഉത്തര്‍പ്രദേശിലെ ഉന്നൗവില് ഞായറാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തതിനെ തുടര്‍ന്ന് അനില്‍ കുമാറിനെ ബിഎസ്പിയില് നിന്ന് പുറത്താക്കിയിരുന്നു.
Discussion about this post