അനധികൃത കുടിയേറ്റം നടത്തിയ എട്ട് ബംഗ്ലാദേശികളെ ഭീകര വിരുദ്ധ സ്ക്വാഡ് മുംബൈയില്‍ അറസ്റ്റ് ചെയ്തു
മഹാരാഷ്ട്രയിലെ പലയിടങ്ങളിലായി ചിലര്‍ അനധികൃത കുടിയേറ്റം നടത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് എട്ട് പേരെ അറസ്റ്റ് ചെയ്തത്.
അംഗീകൃത രേഖകളില്ലാതെ താമസിച്ചിരുന്ന ഇവരില്‍ നിന്ന് ഒരു ഇന്ത്യന്‍ പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും പിടിച്ചെടുത്തു. ലാല്ജിപാഡ, കാന്‍ഡിവാലി, ചാര്‍കോപ് എന്നീ മേഖലകളില്‍ അനധികൃതമായി ചിലര്‍ കുടിയേറിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സ്ക്വാഡ് അന്വേഷണം ആരംഭിച്ചത്.
തങ്ങള്‍ ബംഗ്ലാദേശികളാണെന്നും അനധികൃതമായി് താമസിക്കുകയാണെന്നും പിടിയിലായവര്‍ സമ്മതിച്ചു. ഇവര്‍ക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി് പൊലീസ് പറഞ്ഞു. ഇവരെ മാര്‍ച്ച് 31 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
Discussion about this post