2014ല്‍ മന്മോഹന് സിംഗ് പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിഞ്ഞപ്പോള്‍ കൊണ്ടുപോയത് ബോസ് സ്പീക്കറും 35,000 രൂപ വിലമതിക്കുന്ന ആഡംബര വാച്ചുമടക്കം നിരവധി വിലപിടിപ്പുള്ള സമ്മാന വസ്തുക്കള്‍. ഇവയെല്ലാം അദ്ദേഹം പ്രധാനമന്ത്രിയായിരിക്കെ മറ്റ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അവിടുത്തെ നേതാക്കള്‍ നല്‍കിയതാണ്. ബറേലിയിലെ ഒരു അഭിഭാഷകന് നല്കിയ വിവരാവകാശ ഹര്‍ജി മൂലമാണ് ഈ വിവരങ്ങള്‍ പുറത്ത് വന്നത്. വസ്തുക്കള്‍ നല്‍കിയത് ഏത് രാജ്യങ്ങളാണെന്നുള്ള കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് കേന്ദ്ര പോതു വിവര ഓഫീസര്‍ പറഞ്ഞു. മന്മോഹന് സിംഗ് പത്ത് കൊല്ലം പ്രധാനമന്ത്രിയായിരിക്കെ എത്ര വരുമാനം ഉണ്ടാക്കിയെന്നും ഹര്ജിക്കാരന് ചോദിച്ചിരുന്നു. 1952ലെ നിയമമനുസരിച്ചുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മന്മോഹന് സിംഗിന് ലഭിച്ചുവെന്നാണ് മറുപടി വന്നത്.
20,000 രൂപ വിലമതിക്കുന്ന ബോസ് സ്പീക്കര്‍, 30,000 രൂപ വിലയുള്ള പരവതാനി, സ്വര്‍ണ്ണവും വെള്ളിയും പൂശിയ പാത്രങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ 101ഓളം വസ്തുക്കളാണ് പ്രധാനമന്ത്രിയായിരിക്കെ മന്മോഹന് സിംഗിന് മറ്റ് രാജ്യത്തെ നേതാക്കള്‍ സമ്മാനമായി നല്‍കിയത്.
Discussion about this post