മുംബൈ: മുംബൈയ്‌ക്കെതിരായ കളിയില്‍ രാജസ്ഥാന്‍ തോറ്റെങ്കിലും താരമായത് സഞ്ജു വി സാംസണാണ്. ഫോമിലേക്ക് തിരിച്ചെത്തിയ മലയാളി താരം 70 റണ്‍സെടുത്ത് ഐപിഎല്ലിലെ തന്നെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കണ്ടെത്തി. 35 പന്തില്‍ നിന്ന് അര്‍ദ്ധ സെഞ്ച്വറി നേടിയ പ്രകടനം ഗ്യാലറിയിലിരുന്ന സുനില്‍ ഗവാസ്‌ക്കറുടെയും, സച്ചിന്റെയും, വിവിഎസ് ലഷ്മണിന്റെ മുക്ത കണ്ഠമായ പ്രശംസ ഏറ്റുവാങ്ങി.
ജയവര്‍ധനെയുടെ ബാറ്റിംഗ് ശൈലിക്ക് സമാനമാണ് സഞ്ജുവിന്റേത് എന്നായിരുന്നു ഗാവസ്‌കറിന്റെ പ്രശംസ
ഗ്യാലറിയിലിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറും സഞ്ജുവിന്റെ ചില ഷോട്ടുകളെ അഭിനന്ദിക്കുന്നത് കാണാമായിരുന്നു. മലിംഗയ്‌ക്കെതിരെ സഞ്ജുവിന്റെ രണ്ട് ഷോട്ടുകള്‍ വാട്‌സണെയും ഗാവസ്‌കറിനെയും പോലും
ഞെട്ടിച്ചു.
സഞ്ജുവിന്റെ ആത്മവിശ്വാസവും പ്രതിച്ഛായയും വര്‍ധിപ്പിച്ച പ്രകടനം എന്നാണ് വിവിഎസ് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടത്. അവിശ്വസനീയമായ ബാറ്റിംഗ് എന്ന് സഞ്ജുവിന്റെ കടുത്ത ആരാധകനായ ഹര്‍ഷ ഭോഗ്ലേ ട്വീറ്റ് ചെയ്തു. അമ്പാടി റായഡുവിനേക്കാളും മികച്ച പ്രകടനം സഞ്ജുവിന്റേത് ആയിരുന്നുവെന്ന് സഞ്ജയ് മഞ്ചരേക്കറും വിലയിരുത്തി. മികച്ച ഷോട്ടുകള്‍ തെരഞ്ഞെടുക്കുന്നതില്‍ സഞ്ജുവിനുള്ള മികവ് കൂടി ലോകോത്തര ബൗളിംഗ് നിരയുള്ള മുംബൈയ്ക്ക് എതിരായ മത്സരത്തില്‍ പുറത്ത് വന്നു.
Discussion about this post