വരാനിരിക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പില്‍ പഴയ മൈസൂരുവില്‍ പാര്‍ട്ടിയുടെ കരുത്ത് തെളിയിക്കാനായി ബി.ജെ.പി പ്രസിഡന്റ്അമിത് ഷാ. ഇന്നും നാളെയും അമിത് ഷാ പ്രചരണത്തിന്റെ ഭാഗമായുണ്ടാവും. മൈസൂരു, ചാമരാജ്നഗര്‍, മണ്ഡ്യരാമനഗര തുടങ്ങിയ ജില്ലകളിലാണ് പ്രചാരണം നടക്കാന്‍ പോകുന്നത്. 4 ജില്ലകളിലായുള്ള 26 നിയമസഭാ സീറ്റുകളില്‍ ഒരെണ്ണം പോലും ബി.ജെ.പിക്ക് പിടിക്കാനായിട്ടുണ്ടായിരുന്നില്ല.
മൈസൂരുവിലെ സുത്തൂര്‍ മഠം സന്ദര്‍ശിച്ച ശേഷം അമിത് ഷാ മൈസൂര്‍ രാജകുടുംബത്തിലെ അംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എച്ച.ഡി.കുമാരസ്വാമി, ഊര്‍ജമന്ത്രി ഡി.കെ.ശിവകുമാര്‍ തുടങ്ങിയവരാണ് ഈ പ്രദേശത്തെ പ്രബലര്‍.
കഴിഞ്ഞ ദിവസം യുദ്യൂരപ്പയുടെ സര്‍ക്കാരാണ് അഴിമതി നടത്തുന്നതെന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അറിയാതെ അമിത് ഷാ പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, തനിക്ക് തെറ്റ് പറ്റിയാലും കര്‍ണാടകയിലെ ജനങ്ങള്‍ക്ക് തെറ്റ് പറ്റില്ലെന്ന് അമിത് ഷാ തിരിച്ചടിച്ചു.
ഇതിനിടെ ദലിതന്മാരെ കേന്ദ്ര മന്ത്രിയായ ആനന്ദ് കുമാര്‍ ഹെഗ്ഡെ ആക്ഷേപിച്ചു എന്ന് പറഞ്ഞ് ദലിത് നേതാക്കള്‍ പ്രക്ഷോഭവുമായി അമിത് ഷായുടെ പക്കല്‍ വന്നിരുന്നു. എന്നാല്‍ തനിക്കോ, പാര്‍ട്ടിക്കൊ ഹെഗ്ഡെയുടെ പരാമര്‍ശവുമായി യാതൊരു പങ്കുമില്ലായെന്നാണ് അമിത് ഷാ പറഞ്ഞത്.
Discussion about this post