ദുഖവെള്ളിയാഴ്ച ദിനത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍്ജ്ജ് ആലഞ്ചേരിയുടെ വിവാദ പ്രസംഗത്തെ പിന്തുണച്ച് ഇടതുപക്ഷ സഹയാത്രികനും അഭിഭാഷകനുമായി ഡോ. സെബാസ്റ്റ്യന്‍ പോള്‍.
രാജ്യത്തിന്റെ നീതിക്കുമേലേ ദൈവത്തിന്റെ നീതിയെ പ്രതിഷ്ഠിച്ചുകൊണ്ടുള്ളതായിരുന്നു കര്‍ദിനാളിന്റെ പ്രസംഗമെന്നും, സിവില്‍ നിയമവും കാനന്‍ നിയമവും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ചായിരുന്നില്ല കര്‍ദിനാള്‍ പറഞ്ഞതെന്നും സെബാസ്റ്റ്യന്‍ പോള്‍ താന്‍ മേധാവിയായുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
. പ്രത്തോറിയത്തില്‍ വിചാരണയ്ക്കായി നിന്ന നിസഹായനായ തടവുകാരന്റെ റോളിലായിരുന്നു കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. അവനെ ക്രൂശിക്കുകയെന്ന ആര്‍പ്പുവിളികള്‍ക്കിടയില്‍ ഞാന്‍ ആലഞ്ചേരിയുടെ പക്ഷം ചേരുന്നുവെന്നും സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്നു.
കാനന്‍ നിയമത്തെ പരിഹസിക്കുകയും വിലയിടിച്ച് കാണുകയും ചെയ്യുന്ന മാധ്യമജഡ്ജിമാരും കെമാല്‍ പാഷ ഉള്‍പ്പെടെയുള്ള കോടതി ജഡ്ജിമാരും ഒരു കാര്യം മനസിലാക്കണം. നമ്മുടെ നിയമത്തിന്റെ ആധാരശിലയായ ആംഗ്ളോ-സാക്സണ്‍ നിയമത്തിന്റെ പ്രധാനപ്പെട്ട പ്രഭവകേന്ദ്രങ്ങളിലൊന്നാണ് കാനന്‍ നിയമം. വിവേകമഖിലവും നമ്മുടെ പാര്‍ലമെന്റിലും ജുഡീഷ്യറിയിലും നിക്ഷിപ്തമായിരിക്കുന്നുവെന്ന നിലപാട് ചരിത്രബോധത്തിന്റെ അഭാവത്തില്‍ മാത്രമാണ് ന്യായീകരിക്കപ്പെടുന്നത്. മാഗ്ന കാര്‍ട്ട എഴുതപ്പെട്ടത് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പിന്റെ അരമനയിലായിരുന്നു. മാഗ്ന കാര്‍ട്ട മുതലുള്ള ക്രൈസ്തവ നിയമ പാരമ്പര്യങ്ങളുടെ പ്രസരണമാണ് ഇന്ത്യന്‍ ഭരണഘടനയെ ജ്വലിപ്പിക്കുന്നത്. അതിന്റെ നിരാസം നമ്മെ മനുസ്മൃതിയിലെത്തിക്കുമെന്നും സെബാസ്റ്റ്യന്‍
പോള്‍ എഴുതുന്നു.
Discussion about this post