ഡല്‍ഹി: പ്രതിപക്ഷ എം.പി.രുടെ വീടുകളില്‍ തുടര്‍ച്ചയായി നടക്കുന്ന മോഷണം രഹസ്യങ്ങളും വിവരങ്ങളും ചോര്‍ത്താനുള്ള ശ്രമമാണെന്ന് ആരോപിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍. വിഷയം ഉന്നയിച്ച് സിപിഎം എംപി എ സമ്പത്ത് ലോകസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടിസ് നല്കി. സ്പീക്കര്‍ക്കു രേഖാമൂലം പരാതിയും നല്കി.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസിലെ ശശിതരൂര്‍, എം.ബി രാജേഷ്, എ.സമ്പത്ത് എന്നിവരുടെ മൊബെലുകളാണ് മോഷ്ടിക്കപ്പെട്ടത്. സമ്പത്തിന്റെ വസതിയില്‍ മൂന്ന് വട്ടം മോഷണം ശ്രമം നടന്നു. ഇതിന്റെ പിന്നില്‍ ചാരപ്പണിയാണെന്നും, കംപ്യൂട്ടറുകള്‍, സി.ഡി.കള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ മോഷ്ടിക്കുന്നത ഇവയില്‍നിന്ന് ഡേറ്റ ശേഖരിക്കാനാണെന്നു സംശയിക്കുന്നതായും എ. സമ്പത്ത്, എം.ബി. രാജേഷ് എന്നിവര്‍ പറഞ്ഞു.
സമ്പത്തിന്റെ അശോകാ റോഡിലെ വീട്ടില്‍ മൂന്നുവട്ടം മോഷണം നടന്നു. ഈ വീട്ടില്‍നിന്ന് പ്രജാശക്തി പത്രത്തിന്റെ ലേഖകന്‍ ജഗദീശ്വര്‍ റാവുവിന്റെ ലാപ്ടോപ്പും മൊബൈല്‍ ഫോണും സി.പി.ഐ.എം. പാര്‍ട്ടി ഓഫീസിലെ ഡ്രൈവറുടെ മൊബൈല്‍ ഫോണും മോഷ്ടിച്ചു. സമ്പത്തിന്റെ ലാപ്ടോപ് മോഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കോണ്‍ഗ്രസ് എം.പി. ശശി തരൂരിന്റെ വീട്ടിലും മോഷണം നടന്നു. കംപ്യൂട്ടറുമായി ബന്ധപ്പെട്ട ഉപകരണങ്ങളാണ് തരൂരിന്റെ വീട്ടില്‍നിന്നു നഷ്ടപ്പെട്ടത്.
സീതാറാം യെച്ചൂരി, സമ്പത്ത്, രാജേഷ് എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു. ഇവയെക്കുറിച്ച് അപ്പപ്പോള്‍ പരാതി നല്‍കിയെങ്കിലും പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് സമ്പത്ത് പറഞ്ഞു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ നടക്കുന്ന നിരീക്ഷണമോ ചാരവൃത്തിയോ ആണിതെന്ന് സംശയിക്കുന്നതായും എം.പി.മാര്‍ പറയുന്നു.
Discussion about this post