ദളിതരുടെ പ്രക്ഷോഭം ഉണ്ടാക്കിയ മോശം പ്രതിച്ഛായ മറികടക്കാന്‍ യുപിയില്‍ ആര്‍എസ്എസ് നീക്കം തുടങ്ങി. യുപിയിലും മറ്റും വിവിധ യോഗങ്ങള്‍ വിളിച്ചു ചോര്‍ത്ത് പ്രവര്‍ത്തകരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് നീക്കം. ദളിത് സംഘടന പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയുള്ള യോഗങ്ങള്‍ ഏറെ ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.
കേന്ദ്രസര്‍ക്കാരിനെയും ബിജെപിയേയും മോശക്കാരാക്കി ചിത്രീകരിക്കാന്‍ പ്രക്ഷോഭത്തെ ചിലര്‍ ഉപയോഗിക്കുകയാണെന്ന് നേതാക്കള്‍ വിശദീകരിക്കുന്നു. ദളിതരുമായി കൂടുതല്‍ അടുക്കകയാണ് ഈ യോഗങ്ങള്‍ വഴി ഉദ്ദേശിക്കുന്നതെന്ന് ആര്.എസ്.എസ് വക്താക്കള്‍ വ്യക്തമാക്കി.
ബി.ജെ.പി എം.പിമാരും എം.എല്‍.എമാരും ഈ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഇത്തര പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ബി.എസ്.പിയും എസ്.പിയുമാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഇക്കാര്യം ദളിതരെ ബോധ്യപ്പെടുത്തും. ബി.ജെ.പി നേതാക്കള്‍ ഈ പ്രക്ഷോഭത്തില്‍ നഷ്ടം സംഭവിച്ചവരെ ചെന്ന് കണ്ട് അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തണമെന്നും യോഗത്തില്‍ തീരുമാനമെടുത്തു.
എല്ലാ ആഴ്ചയും സമന്വയ ശാഖകള്‍ നടത്താനും ആര്.എസ്.എസ് തീരുമാനിച്ചു. ഇതില്‍ ബി.ജെ.പി നേതാക്കളും പങ്കെടുക്കും.
Discussion about this post