നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. ഏഴു കിലോ സ്വര്‍ണ്ണവുമായി കടക്കാന്‍ ശ്രമിച്ച രണ്ടു പേരെ കസ്റ്റംസ് അറസ്റ്റു ചെയ്തു. സൗദിയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി അസീസ് കണ്ണൂര്‍ സ്വദേശി യൂസഫ് എന്നിവരാണ് പിടിയിലായത്. ഇലക്ട്രോണിക്സ് ഉത്പന്നങ്ങളില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കവേയാണ് ഇരുവരും പിടിയിലായത്.
Discussion about this post