കര്‍ണാടകയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പട്ടികവര്‍ഗ നേതാവിനെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ബി.ജെ.പി. വാല്മീകി നായകാസ് എന്ന സമുദായത്തില്‍ പെട്ടയാളായ ബി.ശ്രീരാമലുവാണ് കര്‍ണാടകയുടെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ഈ സമുദായം കര്‍ണാടകയിലെ ഒരു പ്രമുഖ ദളിത് സമുദായമാണ്. ബെല്ലാരിയില്‍ നിന്നകൊണ്ടാണ് ശ്രീരാമലു മത്സരിക്കുന്നത്.
എസ്.സി/എസ്.ട നിയമം കോടതി ദുര്‍ബലപ്പെടുത്തി എന്ന് പറഞ്ഞുണ്ടായ ബഹളത്തില്‍ ബി.ജെ.പിക്കെതിരെയും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണമുയര്‍ത്തിയിരുന്നു. എന്നാല്‍ ബി.ജെ.പി നേതൃത്വം ദളിതര്ക്കെതിരല്ലായെന്നാണ് ബി.ജെ.പി വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി മുന്നോട്ട് വെച്ചിരിക്കുന്നത് ബി.എസ്.യെദ്യൂരപ്പയാണ്. ഇദ്ദേഹം ലിംഗായത്ത് സമുദായത്തില്‍പ്പെട്ടയാളാണ്.
Discussion about this post